സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ 5 മണിക്കൂറോളം നീണ്ടു

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് തരൂരിനെ ചോദ്യം ചെയ്തത്. ഇന്നലെ വൈകുന്നേരം 5 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കൊലപാതകത്തിലേക്കുള്ള സാധ്യത അന്വേഷിക്കുന്നതിനല്ല ചോദ്യം ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ് നില്‍ക്കുന്നതായാണ് സൂചന. ആത്മഹത്യക്ക് തരൂരോ സഹായികളോ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്തതെന്നാണ് സൂചന.

ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് തരൂരിന് നോട്ടീസ് നല്‍കിയിരുന്നു. സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ അല്‍പ്രാക്‌സ് ഗുളികകളുടെ ഉറവിടം പൊലീസ് തരൂരിനോടു ചോദിച്ചതായാണ് സൂചന. അല്‍പ്രാക്‌സ് അമിതമായ അളവില്‍ കഴിച്ചാണ് സുനന്ദ മരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഗുളിക അവിടെ എങ്ങനെ എത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയുമായി ഉണ്ടായി എന്നു പറയപ്പെടുന്ന വഴക്കിനെ കുറിച്ചും സുനന്ദയുടെ ശരീരത്തിലെ മുറിവുകളെ കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞതായാണ് വിവരം.

അടുത്തിടെയാണ് അമേരിക്കയുടെ എഫ്ബിഐയുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. ഇതില്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ റേഡിയോആക്ടീവ് പദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് എഫ്ബിഐയുടെ പരിശോധനാറിപ്പോര്‍ട്ട് പറയുന്നത്. ആന്‍ഡി ഡിപ്രസന്റുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നതായാണ് വിവരം. അതിനിടെ തരൂരിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈമാസം 28 ഓടു കൂടി പ്രത്യേക അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News