ബഹദുര്‍ഗ: പ്രസവം കഴിഞ്ഞ ശേഷം ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന യുവതിയെ ഐസിയുവില്‍ കയറി പീഡിപ്പിച്ചു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രതി സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ സിസിടിവി ഉണ്ടെന്നു മനസ്സിലാക്കിയ പ്രതി ഉടന്‍ തന്നെ അവിടം കാലിയാക്കുകയും ചെയ്തു. ബഹദുര്‍ഗയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. യുവതിയെ സിസേറിയന്‍ പ്രസവത്തിനു ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നതു പ്രകാരം ഒരാള്‍ ആശുപത്രിക്കു പുറത്തു ഒരു വെര്‍ണ കാറില്‍ വന്നിറങ്ങുന്നുണ്ട്. ഇയാള്‍ ഐസിയുവിലേക്ക് കയറിപ്പോകുന്നതും കാണാം. അല്‍പസമയം കഴിഞ്ഞ് പോകുകയും ചെയ്തു. ഇതിനുശേഷം യുവതി നവ്‌സിനെ വിളിച്ച് ഭര്‍ത്താവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഭര്‍ത്താവിനോടു സംഭവം പറയുകയുമായിരുന്നു. തിരിച്ചറിയാത്ത ആള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസു കൊടുത്തിട്ടുണ്ട് യുവതിയുടെ ഭര്‍ത്താവ്.
പ്രതിയുടെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബഹദുര്‍ഗയിലെ മറ്റിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം പ്രതിയുടെ നീക്കങ്ങള്‍ പരിശോധിക്കും. ഇയാളുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കുമെന്നും പൊലീസ് ഡപറഞ്ഞു. ഐസിയുവില്‍ എട്ടു ബെഡുകളാണുള്ളത്. എന്നാല്‍, തൊട്ടടുത്ത ബെഡുകളില്‍ കിടക്കുന്ന ആരും ഒരു ശബ്ദവും കേട്ടിട്ടില്ലെന്നാണ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here