ഭൂമിയെ ചുറ്റുന്ന സൂര്യന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആറുമിനുട്ടില്‍; വീഡിയോ

വാഷിംഗ്ടണ്‍: സൂര്യന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ആറുമിനുട്ട് നീളുന്ന ലാപ്‌സ് വീഡിയോയില്‍ ഒതുക്കി നാസ. പുതിയ വീഡിയോ നാസ പുറത്തുവിട്ടു. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വീഡിയോയില്‍ പകര്‍ത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ സൂര്യന്റെ ആക്ടിവിറ്റികളാണ് വീഡിയോയില്‍ നാസ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

2015 ജനുവരി 1 മുതല്‍ 2016 ജനുവരി 28 വരെയുള്ള കാര്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സ്‌പെയ്‌സില്‍ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയുടെ ആറാം വാര്‍ഷികം പ്രമാണിച്ചാണ് വീഡിയോ തയ്യാറാക്കിയത്. സൂര്യന്റെ ഓരോ 25 ദിവസത്തെയും ഭ്രമണം 2 മണിക്കൂര്‍ എടുക്കുന്നുണ്ടെന്ന് നാസ പറയുന്നു. 2010 ഫെബ്രുവരി 11നാണ് നാസ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിക്ക് രൂപം നല്‍കിയത്. 24 മണിക്കൂറും സൂര്യനെ നിരീക്ഷിക്കുകയാണ് ഒബ്‌സര്‍വേറ്ററിയുടെ ദൗത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News