കൊച്ചി:പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. 150ഓളം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സൊരു മയില്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചു കൊണ്ട് 1977-ല്‍ ആണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്നത്. 1954-ല്‍ അധ്യാപക ദമ്പതികളായ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായാണ് ജനനം.
ചങ്ങനാശ്ശേരി എന്‍എസ്എസ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രീഡിഗ്രി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി ഛായാഗ്രഹണം പഠിക്കാന്‍ മദ്രാസിലേക്കു വണ്ടി കയറി. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here