പിണറായിയെന്നാല്‍ ഉറപ്പുള്ള നേതാവെന്ന് അര്‍ഥമെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം; തന്നെ സഖാവെന്ന് വിളിക്കണമെന്നാവശ്യപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ പുരോഹിതന്റെ പ്രസംഗം വൈറല്‍

പത്തനംതിട്ട: താന്‍ അടക്കമുള്ള പുരോഹിതരെ റവറന്റ് ഫാദര്‍ എന്നു വിശേഷിപ്പിക്കുന്നതിനു പകരം സഖാവ് ഫാദര്‍ എന്ന് അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതനും റാന്നി സെന്റ് മേരിസ് കോളജ് അധ്യാപകനുമായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പ്രസംഗം വൈറലാകുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. ഒരു മതത്തിലായിരിക്കുമ്പോള്‍തന്നെ മതേതരനായിരിക്കുവാന്‍ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്‌നം വര്‍ഗീയതയാണ് പ്രശ്‌നമെന്നും ഓര്‍മിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്‌നേഹിതന്‍ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അര്‍ഥം സഖിത്വമുള്ളവന്‍ എന്നും മിത്രം എന്നും സ്‌നേഹിതന്‍ എന്നും ആണെങ്കില്‍ ഞങ്ങള്‍ അച്ചന്‍മാരെ സ്‌നേഹിതന്‍ എന്നു വിളിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ സാംസ്‌കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തില്‍ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താന്‍ അഞ്ചുവര്‍ഷം. കണ്ണൂരിന്റെ സാംസ്‌കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. പിറണായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വര്‍ഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാല്‍ ഉറപ്പ്എന്നാണ് അര്‍ഥം. പിണര്‍ എന്നു പറഞ്ഞാല്‍ മിന്നല്‍ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അര്‍ഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകര്‍ക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകര്‍ക്കാന്‍ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കന്‍ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇടതു പക്ഷത്താണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസംഗം ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഏറെപ്പെരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. ക്രൈസ്തവ-ന്യൂനപക്ഷ മേഖലകളില്‍ പാര്‍ട്ടിക്കുവേണ്ടി സ്വാധീനം ചെലുത്താന്‍ നിയുക്തനായ അച്ചന്‍ ഗാനരചനയിലും ശ്രദ്ധേയനാണ്. ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഫാ. മാത്യൂസിനെതിരേ പലവട്ടം ആക്രമണശ്രമമുണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റുകാർക്കും വിശ്വാസികൾക്കും ഒരേ വഴിയാണ്. മനുഷ്യ സ്നേഹത്തിന്റെ വഴി. റാന്നിയിൽ കേട്ട അധ്യക്ഷ പ്രസംഗം.SK…

Posted by PM Manoj on Wednesday, 10 February 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News