വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിനെത്തും

കുഞ്ചാക്കോ ബോബനും ശ്യാമിലിയും ആദ്യമായി ഒന്നിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും. ഒരു റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ഛായാഗ്രാഹകന്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 90’കളില്‍ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സംഗീതത്തില്‍ അധിഷ്ടിതമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാങ്കല്‍പ്പിക ഗ്രാമവും, അവിടുത്തെ ശ്രീദേവി ടാക്കീസ് എന്ന ഒരു സി ക്ലാസ് സിനിമാക്കൊട്ടകയും, ഗ്രാമത്തിലെ വിവിധകരകള്‍ തമ്മിലുള്ള മത്സരവും സ്പര്‍ദ്ദയും എല്ലാം ചേരുന്നതാണ് ചിത്രം.

പ്രണയിക്കുന്നവർക്കും പ്രണയിച്ചവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയം നിറഞ്ഞ പ്രണയ ദിനാശംസകൾ <3Valliyum Thetti Pulliyum Thetti Vishu Release 🙂

Posted by Kunchacko Boban on Saturday, February 13, 2016

ഗ്രാമത്തിലെ ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഉദ്വേഗജനകമായ ചില സംഭവവികാസങ്ങള്‍ ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്നു. എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ചിത്രത്തി്‌ന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു ഫിലിംസ് ആണ് ഈ ചിത്രവും തിയേറ്ററുകളില്‍ എത്തിക്കുന്നത്.

പഴയ ബാലതാരം ബേബി ശ്യാമിലിയുടെ മടങ്ങിവരവാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മിയ, മനോജ് കെ ജയന്‍, രണ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, ശ്രീജിത്ത് രവി എന്നിവരാണ് സഹതാരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here