ജെഎന്‍യു വിദ്യാര്‍ത്ഥിനികളെ വേശ്യകളോടുപമിച്ച് മനോഹര്‍ലാല്‍ ഖട്ടാറിന്റെ സെക്രട്ടറി; ശരീരം വില്‍ക്കുന്നവരേക്കാള്‍ മോശമായി രാഷ്ട്രീയം വില്‍ക്കുന്നെന്ന് ട്വീറ്റ്

ദില്ലി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ വേശ്യകളോടുപമിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ട്വീറ്റ്. ശരീരം വില്‍ക്കുന്നവരേക്കാള്‍ മോശമായിട്ടാണ് ജെഎന്‍യുവിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയം വില്‍ക്കുന്നതെന്ന് യാദവ് പറഞ്ഞു. ട്വിറ്ററിലാണ് യാദവിന്റെ അഭിപ്രായപ്രകടനം. എന്നാല്‍, സംഭവം വിവാദമായതോടെ വിശദീകരണവുമായി യാദവ് രംഗത്തെത്തി.

വിദ്യാര്‍ത്ഥിനികളെയല്ല വേശ്യകളോടുപമിച്ചതെന്ന് യാദവ് വീണ്ടും ട്വീറ്റ് ചെയ്തു. ജെഎന്‍യുവില്‍ ദേശദ്രോഹികളായി മുദ്രാവാക്യം വിളിക്കുന്നവരെയാണ് അങ്ങനെ ഉപമിച്ചതെന്ന് യാദവ് വ്യക്തമാക്കി. ശരീരം വില്‍ക്കപ്പെടാന്‍ നിര്‍ബന്ധിതരാകുന്നവരേക്കാള്‍ മോശമായിട്ടാണ് ഇത്തരക്കാര്‍ രാഷ്ട്രമാതാവിനെ വില്‍ക്കുന്നതെന്ന് യാദവ് പുതിയ ട്വീറ്റില്‍ കുറിച്ചു. നേരത്തെയുള്ള ട്വീറ്റ് പിന്‍വലിച്ചാണ് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here