ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും വേര്‍പിരിഞ്ഞത് അടുത്തിടെയാണ്. തല്ലിപ്പിരിഞ്ഞ് അധികം കഴിയുന്നതിനു മുമ്പുതന്നെ പുതിയ കൂട്ടുകാരനൊപ്പം വലന്റൈന്‍ ദിനം ആഘോഷിക്കുകയാണ് അനുഷ്‌ക ശര്‍മ. അനുഷ്‌കയുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആരാണെന്നറിയണ്ടേ. മറ്റാരുമല്ല. അനുഷ്‌കയുടെ പുതിയ വളര്‍ത്തുനായയാണ് പുതിയ കൂട്ടുകാരന്‍. സുല്‍ത്താന്‍ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിനടിയില്‍ നിന്നും തന്റെ ചങ്ങാതിക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് അനുഷ്‌ക.
എ ദില്‍ ഹെ മുഷ്‌കിലിന്റെ സെറ്റില്‍ വച്ചാണ് അനുഷ്‌കയ്ക്ക് പുതിയ കൂട്ടുകാരനെ കിട്ടുന്നത്. അന്നുമുതല്‍ തുടങ്ങിയ സ്‌നേഹം പ്രണയദിനവും ആ കൂട്ടുകാരനൊപ്പം ആഘോഷിക്കാന്‍ അനുഷ്‌ക തീരുമാനിക്കുകയായിരുന്നു. അനുഷ്‌കയുടെ പുതിയ വളര്‍ത്തു നായയാണ് ഡ്യൂഡെ. കോഹ്‌ലിക്കൊപ്പം വാലന്റൈന്‍ ദിനം ആഘോഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രേമം പൊളിഞ്ഞതോടെ തന്റെ ഡ്യൂഡിനൊപ്പം പാര്‍ക്കിലും പൂന്തോട്ടത്തിലും നടന്നു സമയം കളയാമെന്ന് അനുഷ്‌ക കരുതി.
Got to spend some precious time with Dude before shoot today ❤️ Life is about enjoying the little things …
Posted by Anushka Sharma on Saturday, February 13, 2016
ഫേസ്ബുക്കില്‍ ഡൂഡിനൊപ്പമുള്ള ഫോട്ടോയും അനുഷ്‌ക്ക പോസ്റ്റ് െചയ്തിട്ടുണ്ട്. വിരാട് ആകട്ടെ കളിയില്‍ നിന്നെല്ലാം അകന്ന്, വീട്ടിലിരുന്നാണ് പ്രണയദിനം ചെലവഴിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post