ജെഎന്‍യുവിലെ പ്രതിഷേധക്കാര്‍ക്ക് ലഷ്‌കറെ തൊയ്ബ പിന്തുണയെന്ന് രാജ്‌നാഥ് സിംഗ്; കാമ്പസിലെ പ്രശ്‌നങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണത്തിന് സാധ്യത

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ പാകിസ്താനി ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും രാജ്‌നാഥ് പറഞ്ഞു. അതേസമയം, ജെഎന്‍യുവിലെ ജനാധിപത്യപരമായ വിദ്യാര്‍ഥികളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുമെന്നുള്ള സൂചനയും ശക്തമായി.

ജെഎന്‍യു കാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും അതിനു പിന്നില്‍ ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന് പങ്കുണ്ടെന്നുമാണ് രാജ്‌നാഥിന്റെ ആരോപണം. ഇക്കാര്യം ദില്ലി പൊലീസ് പരിശോധിച്ചുവരികയാണ്. ഇത്തരത്തിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പക്ഷം കര്‍ശന നടപടിയാണുണ്ടാവുക.

വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ എന്‍ഐഎ അന്വഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്നാണ് സൂചന. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ കരിനിയമങ്ങള്‍കൊണ്ടു നേരിടാനായിരിക്കും കേന്ദ്രത്തിന്റെ പദ്ധതിയെന്നാണ് ഇത്തരം നീക്കങ്ങളെ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News