അഹമ്മദാബാദ്: ബോളിവുഡ് നായകന്‍ ഷാരൂഖ് ഖാന്റെ കാറിനു നേരേ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. അഹമ്മബാദില്‍ ഷൂട്ടിംഗിനെത്തിയ ഖാന്റെ കാറിന് നേരേ ജയ് ശ്രീരാം വിളിച്ചെത്തിയവര്‍ കല്ലുകള്‍ എറിയുകയായിരുന്നു. റയീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു ഷാരൂഖ്. താമസിച്ചിരുന്ന ഹോട്ടലിനു പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. താരം സുരക്ഷിതനാണെന്നു പൊലീസ് പറഞ്ഞു.
ഗുജറാത്തിലെ ഭുജില്‍ റയീസിന്റെ ചിത്രീകരണത്തിനെതിരേ നേരത്തേ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. ഡിസംബറില്‍ ഷാരൂഖിന്റെ ദില്‍വാലേ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. നവംബര്‍മാസത്തില്‍ രാജ്യത്തു കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നതായി ഷാരൂഖ് പ്രസ്താവിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിനു നേരെ സംഘപരിവാര്‍ സംഘടനകള്‍ തിരിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here