ഗാന്ധിജിയെ കൊന്നവരുടെ സര്‍ട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്ന് സീതാറാം യെച്ചുരി; വെല്ലുവിളി നേരിടും

ദില്ലി: ഗാന്ധിജിയെ കൊന്നവരുടെ സര്‍ട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്നും ഏതു വെല്ലുവിളിയെയും പാര്‍ട്ടി നേരിടുമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ദില്ലിയില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനു നേരെയുണ്ടായ ആക്രമണത്തോടു പ്രതികരിക്കുകയായിരുന്നു യെച്ചുരി. ഇന്നുച്ചകഴിഞ്ഞു നാലോടെയായിരുന്നു എകെജി ഭവനു നേരെ ആക്രമണമുണ്ടായത്. സീതാറാം യെച്ചുരിയടക്കമുള്ളവര്‍ ഓഫീസില്‍ ഉള്ള സമയത്താണ് ആക്രമണം.

ജഹവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ മൊത്തത്തില്‍ രാജ്യവിരുദ്ധമെന്ന് ആക്ഷേപിക്കാനുള്ള കേന്ദ്ര ആ്ഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന അത്യന്തം ഗുരുതരവും അപലപനീയവുമാണ്. ഇത്തരത്തിലെ യാതൊരു നീക്കത്തെയും അംഗീകരിക്കാനാവില്ല. എന്താണു സത്യം എന്നു മനസിലാക്കാതെ വ്യാജ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് രാജ്‌നാഥിന്റെ നേതൃത്വത്തിലുള്ള നീക്കമെന്നും യെച്ചുരി പറഞ്ഞു.

ആം ആദ്മിസേന എന്ന പേരില്‍ എത്തിയ എട്ടു പേരാണ് ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസിന്റെ ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ മോചിപ്പിക്കണമെന്ന് സീതാറാം യെച്ചുരി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News