തുണിസഞ്ചിയും താടിയുമുണ്ടെങ്കില്‍ പോലീസ് ജെഎന്‍യുക്കാരാക്കും; നാടകമവതരിപ്പിക്കാന്‍ വന്നവര്‍ക്കും ദില്ലിയില്‍ രക്ഷയില്ല

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകശാലയില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ദില്ലി പൊലീസിന്റെ ശ്രമങ്ങള്‍ക്കിരയാകുന്നത് കലാപ്രവര്‍ത്തകരും. ജെഎന്‍യു വിദ്യാര്‍ഥികളെപ്പോലെ തോന്നിക്കുന്നവരെയെല്ലാം പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമാണ്. ഇന്നലെ ദില്ലി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സില്‍ നാടകമവതരിപ്പിക്കാന്‍ എത്തിയ സംഗവാരി തിയേറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളെയാണ് ജെഎന്‍യു വിദ്യാര്‍ഥികളെന്ന പേരില്‍ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലായവരില്‍ ഒരാള്‍ ദില്ലി സര്‍വകലാശാലാ വിദ്യാര്‍ഥിയാണ്. ഇയാളുടെ കൈവശം എസ്എഫ്‌ഐയുടെ കൊടിയുണ്ടായിരുന്നതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം. കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലസ് സ്റ്റേഷനിലെത്തിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തു. പ്രതിഷേധിക്കാന്‍ എത്തിയവരാണെന്നു തെറ്റിദ്ധരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here