എന്തായിരിക്കാം ഐഫോണ്‍ 5 എസ്ഇ കാത്തുവച്ചിരിക്കുന്നത്; നാലിഞ്ചിലെ ഐഫോണിലുണ്ടെന്നു കരുതുന്ന ആറ് ഫീച്ചറുകള്‍

അടുത്തമാസം ആപ്പിള്‍ വീണ്ടും അദ്ഭുതം കാട്ടുകയാണ്, നാലിഞ്ചിലുള്ള ഐഫോണ്‍ 5 എസ്ഇയിലൂടെ. എന്തൊക്കെയായിരിക്കും ഈ ബജറ്റ് ഐഫോണില്‍ ഉണ്ടായിരിക്കുകയെന്ന് പലരും സ്വപ്‌നം കാണുന്നുണ്ട്. എന്തായിരിക്കാം അവ.

metal-body

പഴയ ഐഫോണ്‍ മോഡലുകളേക്കാള്‍ കനം കുറഞ്ഞതും ലോഹബോഡിയുമായിരിക്കും ഐഫോണ്‍ 5 എസ്ഇക്കുണ്ടാവുക. 6എസിന്റെ അതേ രൂപകല്‍പനയും.

colour

സി എസിന്റെ അതേ നിറങ്ങളായിരിക്കും 5 എസ്ഇക്കുമുണ്ടാവുക. റോസ് ഗോള്‍ഡ് കളറും ഉണ്ടാകുമെന്നാണ് അറിയുന്നത്.

finger-print

ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹോം ബട്ടണില്‍ ഉള്‍പ്പെടുത്തിയാകും 5 എസ്ഇ വരിക. ആപ്പിള്‍ പേയും സപ്പോര്‍ട്ട്‌ചെയ്യും.

4-inch

5സി, 5എസ് മോഡലുകളേപ്പോലെ നാലിഞ്ചിലായിരിക്കും ഡിസ്‌പ്ലേ. വില കുറഞ്ഞ ഫോണായതിനാല്‍ 3ഡി ടച്ച് സപ്പോര്‍ട്ട് ഉണ്ടായിരിക്കില്ല
CAM5എസിലുള്ള കാമറാ സംവിധാനങ്ങള്‍ തന്നെയായിരിക്കും 5എസ്ഇയിലുമുണ്ടാവുക. പ്രധാന കാമറ 8 മെഗാപിക്‌സലും മുന്‍ കാമറ 1.2 മെഗാപിക്‌സലുമായിരിക്കും

a9

എ9 പ്രൊസസറിലായിരിക്കും ഫോണ്‍ വരിക. ഐഫോണ്‍ 5 മോഡലുകളേക്കാള്‍ ശേഷിയുള്ള റാമുണ്ടായിരിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here