സെല്‍ഫി പ്രേമികള്‍ക്ക് ഒരു കിടിലന്‍ ട്വിസ്റ്റ്; 38 മെഗാപിക്‌സല്‍ 360 ഡിഗ്രി ട്വിസ്റ്റിംഗ് ക്യാമറയുമായി നോക്കിയ 1008 ഡബ്ല്യുപി8

സ്മാര്‍ട് ഫോണ്‍ പുറംതിരിച്ച് പിടിച്ച് സെല്‍ഫിയെടുത്ത് മരിക്കുന്നവരുടെ കാലം കഴിഞ്ഞു. സെല്‍ഫി പ്രമികള്‍ക്ക് കിടിലന്‍ ട്വിസ്റ്റുമായി ഇതാ നോക്കിയ വരുന്നു. 360 ഡിഗ്രിയില്‍ തിരിക്കാവുന്ന യുണീക് ട്വിസ്റ്റിംഗ് ക്യാമറയുമായാണ് നോക്കിയ വീണ്ടും സ്മാര്‍ട് ആകുന്നത്. 38 മെഗാ പിക്‌സല്‍ പ്യുവര്‍ സെന്‍സറാണ് ക്യാമറയുടെ പ്രത്യേകത. സ്മാര്‍ട് ഫോണ്‍ മേഖലയില്‍ തരംഗമാകുന്ന ഫോണ്‍ മികച്ച ഡിസൈനോടെയാണ് അവതരിപ്പിക്കുന്നത്.

പ്രത്യേക ബാരല്‍ ആയാണ് ഫോണില്‍ ക്യാമറയുടെ സ്ഥാനം. സെല്‍ഫി എടുക്കാന്‍ ഫോണ്‍ തിരിച്ചു പിടിക്കേണ്ടതില്ല. ക്യാമറ ബാരല്‍ തിരിച്ചാല്‍ മതിയാവും. ഏറ്റവും മിഴിവേറിയ ചിത്രങ്ങള്‍ ലഭ്യമാവുകയും ചെയ്യും.

സ്ലിം ആണ് എന്നതാണ് നോക്കിയ 1008ന്റെ മറ്റൊരു പ്രത്യേകത. വിന്‍ഡോസ് 8 ബ്ലൂ ആണ് ക്യാമറയിലെ ഓപ്പറ്റിംഗ് സിസ്റ്റം. 2ജിബി റാം ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 32 ജിബി റോം ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 600 ആണ് ഫോണിന് പവര്‍ നല്‍കുന്നത്.

ഹാന്‍ഡി 4.5 പ്യുവര്‍ മോഷന്‍ എച്ഡി പ്ലസ് ആണ് ഡിസ്‌പ്ലേ. പൂര്‍ണ്ണമായും അലോയ് മെറ്റലില്‍ തീര്‍ത്തതാണ് ഫോണിന്റെ ബോഡി. ഇത് പ്രീമിയം മോഡലുകളോട് കിടപിടിക്കുന്നത് കൂടിയാണ്. ഒപ്പം ഡബിള്‍ ലെഡ് ഫഌഷ് ലൈറ്റ് രാത്രി ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തും.

നോക്കിയ 1008 അഥവാ നോക്കിയ ക്യാറ്റ് വാക് എന്നാണ് സ്മാര്‍ട് ഫോണിന് നല്‍കിയ പേര്. ലൂമിയ സീരീസിലാണ് ഫോണ്‍ ഉപഭോക്താക്കളില്‍ എത്തുന്നത്. ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. കൈയ്യില്‍ ഒതുങ്ങുന്ന വിലയാവും എന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News