മുംബൈയില്‍ മേക്ക് ഇന്‍ ഇന്ത്യാ വേദിയില്‍ വന്‍ തീപിടുത്തം; അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ സുരക്ഷിതര്‍; ആളപായമില്ല; വീഡിയോ കാണാം

മുംബൈ: മുംബൈയില്‍ മേക്ക് ഇന്ത്യ വീക്ക് പരിപാടി നടക്കുന്ന വേദിയില്‍ വന്‍ തീപിടിത്തം. ചടങ്ങുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിക്കിടെയാണ് തീപിടുത്തമുണ്ടായത്. പരിപാടിക്കായി തയ്യാറാക്കിയ സ്റ്റേജ് പൂര്‍ണമായും കത്തി നശിച്ചു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പരിപാടി കഴിഞ്ഞതിന് ശേഷമാണ് സ്റ്റേജില്‍ തീപിടുത്തമുണ്ടായത്. സ്ഥലത്തുനിന്നും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്്‌നാവിസ്, ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരെ ഒഴിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here