കന്‍ഹയ്യ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍ ദില്ലി പൊലീസിന്റെ തീരുമാനം; വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്ക് സമരം ഇന്ന് മുതല്‍

ദില്ലി: ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കന്‍ഹയ്യ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തീവ്രവാദം അടക്കം പുതിയ കേസുകള്‍ കന്‍ഹയ്യ്‌ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

കന്‍ഹയ്യ കുമാറിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ദില്ലി പൊലീസ് നടത്തുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന കന്‍ഹയ്യയ്ക്ക് ജാമ്യം നല്‍കുന്നതിന് ദില്ലി പോലീസ് ശക്തമായി എതിര്‍ക്കും. നിരവധി അഭിഭാഷകര്‍ കന്‍ഹയ്യയ്ക്ക് വേണ്ടി ഹാജരാകാന്‍ തയ്യാറാണെങ്കിലും ദില്ലി പൊലീസ് കന്‍ഹയ്യയ്ക്ക് വേണ്ടി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

അതേസമയം, കന്‍ഹയ്യെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇന്ന് മുതല്‍ ജെ.എന്‍.യുവില്‍ പഠിപ്പുമുടക്കി സമരം ആരംഭിക്കും. കന്‍ഹയ്യയെ വിട്ടയ്ക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവില്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. ക്യാപസില്‍ നടക്കുന്ന പരിപാടികള്‍ക്ക് തീവ്രവാദ പിന്തുണയുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് എതിരേയും പ്രതിഷേധം പുകയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News