കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിതാ നായര്‍ ഇന്ന് ഹാജരാകില്ല. ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ ഇന്ന് അവധി വേണമെന്ന് രാവിലെയാണ് സരിത അഭിഭാഷകന്‍ മുഖേനെ കമ്മീഷനെ അറിയിച്ചത്.
അതേസമയം, സരിതയുടെ നടപടിയില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി. കമ്മീഷന്‍ മുമ്പാകെ ഹാജരാകാതെ കോയമ്പത്തൂര്‍ പോകണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും ഹാജരാകാത്തതിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. 18ന് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പോലീസ് അസോസിയേഷനും, മുഖ്യമന്ത്രിയുടെ അഭിഭാഷകനും സരിതയെ വിസ്തരിക്കാനിരിക്കെയാണ് പിന്‍മാറ്റം. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകനും സരിതയെ ഇന്ന് ക്രോസ് വിസ്താരം ചെയ്യാനിരിക്കെയായിരുന്നു. അവശേഷിക്കുന്ന തെളിവുകള്‍ കമ്മീഷന് കൈമാറുമെന്നും സരിത അറിയിച്ചിരുന്നു.
അതേസമയം, കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ഇന്നറിയിക്കുമെന്നാണ് സൂചന. ഏപ്രില്‍ 27നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രയാസമാണെന്ന് കഴിഞ്ഞ സിറ്റിംഗില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here