പ്രണിത സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; അപകടം ഹൈദരബാദില്‍; ചിത്രങ്ങള്‍ കാണാം

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രണിതയും മാതാവും മാനേജരും സഞ്ചരിച്ച കാറാണ് ഹൈദരാബാദ് നല്‍ഗോണ്ട ജില്ലക്കടുത്ത് അപകടത്തില്‍പ്പെട്ടത്. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

കാറിന് കുറുകെ ഒരു ബൈക്ക് യാത്രികന്‍ അപകടത്തിന് കാരണമായത്. ഇയാളെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഖമ്മത്ത് ഒരു ഷോറൂം ഉദ്ഘാടനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തുകയായിരുന്നു നടി.

പ്രണിത തന്നെയാണ് അപകട വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. അപകടത്തില്‍നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തില്‍പെട്ട കാറിന്റെ ചിത്രങ്ങളും പ്രണിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel