തീയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ്. ചിത്രം വെള്ളിത്തിരയില്‍ പൊലീസിനോട് നീതി കാണിച്ചുവെന്ന് മെറിന്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
പൊലീസ് ഉദ്യോഗസ്ഥന്റെ ദൈനംദിന ജീവിതം എങ്ങനെയാണെന്ന് ആക്ഷന്‍ ഹീറോ ബിജു കൃത്യമായി കാണിക്കുന്നു. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ജീവിതവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിഷയവും ആഖ്യാനവുമാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രത്യേകത. ജീവിതം, മരണം, മനുഷ്യവികാരങ്ങള്‍, നിയമം, എന്നിവയാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഇത് തന്നെയാണ് പൊലീസും കൈകാര്യം ചെയ്യുന്നത്. സിനിമ നല്‍കുന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിക്കുമെന്നും മെറിന്‍ ജോസഫ് പറയുന്നു.
Action Hero Biju- wow, what a movie. Finally, justice done to Kerala Police on the big screen. Why ? Aptly highlights…
Posted by Merin Joseph on Sunday, February 14, 2016

Get real time update about this post categories directly on your device, subscribe now.