അമ്മയാകാം ആനന്ദത്തോടെ

സ്ത്രീവന്ധ്യത അടക്കം എല്ലാ സ്ത്രീരോഗങ്ങള്‍ക്കും പ്രസവസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമേകാന്‍ തക്കവിധമുള്ളതാണ് ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്‌ട്രെറ്റിക്‌സ് വിഭാഗം. കുഞ്ഞിന്റെ അവയവങ്ങള്‍ക്കും ആന്തരാവയവങ്ങള്‍ക്കും തകരാറുകളില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന ഫോര്‍ ഡൈമെന്‍ഷണല്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്്, കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ചലനങ്ങളും അറിയാനുള്ള സി.ടി.ജി മെഷീന്‍, ഗര്‍ഭസ്ഥശിശുവിന്റെ രക്തചംക്രമണം പരിശോധിക്കാനുള്ള ഡോപ്‌ളര്‍ സ്റ്റഡീസ് എന്നിവ ഗൈനക്കോളജി വിഭാഗത്തിലുണ്ട്.

പ്രസവാനുബന്ധമായ മറ്റു പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്രെസ്റ്റ് ക്ലിനിക്ക ്, എച്ച്.ആര്‍.ടി ക്‌ളിനിക്ക്, പെയിന്‍ലെസ് ലേബര്‍ ക്‌ളിനിക്ക്, ഫീറ്റല്‍ റിഡക്ഷന്‍ എന്നീ വിഭാഗങ്ങളും ഗൈനക്കോളജി വിഭാഗത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ലേബര്‍ റൂം എല്ലാ സാധാരണക്കാര്‍ക്കും പ്രാപ്യമാണ്. മൂന്ന് ഘട്ടമായി സ്‌റ്റെറിലൈസേഷന്‍ സാധിക്കുന്ന ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ ്ത്രക്രിയാ സാമഗ്രികളെല്ലാം തന്നെ പെന്റന്ററ് സിസ്റ്റത്തില്‍ (നിലം തൊടാതെ മുകളില്‍ ഘടിപ്പിച്ചവ) ആണ് സജ്ജീകരിച്ചിരിക്കുന്നത്. സദാസമയവും
വായുവിന്റെ ശുദ്ധീകരണത്തിനായി ലാമിനാര്‍ ഫ്ളോ (കടക്കുന്ന വായു പൂര്‍ണ്ണമായും പുറത്തേക്ക് വലിച്ചു കളയുന്ന സംവിധാനം) മെതേഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ആറ് തിയേറ്ററുകളും 35 ബെഡ് സൗകര്യമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുമുണ്ട്. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ ആവശ്യമായ മെഷീനുകള്‍ ഇന്‍ബില്‍റ്റ് ആയി ഉറപ്പിച്ചിരിക്കുന്നവയാണ ്. ഭര്‍ത്താവിന്റെയും
ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില്‍ പ്രസവം സാധ്യമാക്കുന്നതിനായി ഡെലിവറി സ്യൂട്ടും സജ്ജീകരിച്ചിട്ടുണ്ട്. പാപ്‌സ്മിയര്‍ പരിശോധന, സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള കോള്‍പോസ ്‌കോപ്പി, കാന്‍സറുകള്‍ നേരത്തേ കണ്ടുപിടിച്ചു പരിഹരിക്കുന്നതിനുള്ള ചികിത്സകള്‍ എന്നിവയെല്ലാം തന്നെ ലൈഫ ്‌ലൈനില്‍ സജീവമാണ്. പ്രസവസംബന്ധമായ പല പ്രശ ്‌നങ്ങളും പരിഹരിക്കാനായി ഹിസ ്റ്ററോസ ്‌കോപ്പി, ലാപ്രോസ്‌കോപ്പി, മയോമെക്ടണമി, അബ്‌ഡോമിനല്‍ ഹിസ്‌റെക്ടമി, സെപ്‌റ്റോപ്‌ളാസി, ഗൈനക്കോളജി കാന്‍സര്‍ സര്‍ജറി എന്നീ ചികിത്സാരീതികള്‍ മിക്കവാറും എല്ലാ ഗൈനക്കോളജി പ്രശ്‌നങ്ങളെയും പരിഹരിക്കത്തക്കതാണ്.

ഹൈ റിസ്‌ക്ക ് പ്രഗ്‌നന്‍സി കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ്ധ സംവിധാനങ്ങളോടെ മെഡിക്കല്‍ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത അതിവിദഗ ്ദ്ധരായ രണ്ട ് ഡോക ്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക വിഭാഗവുമുണ്ട്. പ്രശ്‌ന സാധ്യത നേരത്തേ തന്നെ കണ്ടെത്തി പ്രസവം സുരക്ഷിതമാക്കാന്‍ ഹൈ റിസ്‌ക്ക് പ്രഗ്‌നന്‍സി വിഭാഗത്തിലൂടെ കഴിയും. തുടര്‍ച്ചയായ ഗര്‍ഭം അലസല്‍, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥശിശുവിന്റെ മരണം, ഗര്‍ഭാവസ്ഥയിലും പ്രസവശേഷവുമുള്ള രക്തം കട്ടപിടിക്കല്‍, ഗര്‍ഭകാലത്തുണ്ടാകുന്ന രക്താതിസമ്മര്‍ദ്ദം, പ്രമേഹം, അതിനെത്തുടര്‍ന്നുണ്ടാകുന അപകടങ്ങള്‍ എന്നിവ ഹൈ റിസ്‌ക്ക് പ്രഗ്‌നന്‍സി വിഭാഗത്തിന്റെ യഥോചിതമായ മേല്‍നോട്ടത്തിലൂടെ ഒഴിവാക്കാം. 24 മണിക്കൂറും ഗൈനക്കോളജി ആന്റ് ഒബ്‌സറ്റെട്രിക്‌സ് വിഭാഗം പ്രവര്‍ത്തനസജ്ജമാണ് എന്നതിനാല്‍ ഏത് സമയത്തും മികച്ച പരിചരണവും ഓരോ ഗര്‍ഭിണിക്കും ലഭ്യമാണ്.

Displaying hospital.pnglifeline

പുഞ്ചിരിക്കട്ടേ, പുതുപൂക്കള്‍
പൂവിതള്‍ പോലെയാണ് കുഞ്ഞുങ്ങള്‍. ഇളം കാറ്റുപോലും അവരെ ചിലപ്പോള്‍ ഉലച്ചു കളയും. ആറ്റുനോറ്റിരിക്കുന്ന കുഞ്ഞിന്റെ ശ്വാസഗതിക്ക് അല്പം വ്യത്യാസം വന്നുപോയാല്‍ മനം നോവുന്നവരാണ ് മാതാപിതാക്കള്‍. അവര്‍ക്ക ് വേണ്ടി എന്തും ത്യജിക്കുന്നവര്‍. കുഞ്ഞുങ്ങളെ സംരക്ഷിച്ചു കോണ്ടുപോകുക അന്നും ഇന്നും പ്രയാസമാണ്്. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളും തികഞ്ഞ 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്ന
നിയോനേറ്റോളജി ആന്റ ് പീഡിയാട്രിക്‌സ് വിഭാഗം ലൈഫ് ലൈനില്‍ ഉണ്ട്. ഏറ്റവും നൂതന ചികിത്സാപദ്ധതികള്‍ ഉള്‍ച്ചേരുന്ന ലൈഫ്‌ലൈനിന്റെ നിയോനേറ്റോളജി ആന്റ് പീഡിയാട്രിക്‌സ് വിഭാഗം എത്രയോ മാതാപിതാക്കള്‍ക്ക് താങ്ങും തണലും ആശ്വാസവുമായിട്ടുണ്ട്. ഇന്‍ഫെര്‍ട്ടിലിറ്റി ഗൈനക്കോളജി വിഭാഗങ്ങള്‍ പൂര്‍ണ്ണവിജയം ആകണമെങ്കില്‍ കുറ്റമറ്റ നിയോനേറ്റോളജി പീഡിയാട്രിക്‌സ് വിഭാഗം കൂടി തയാറാക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഗര്‍ഭത്തിനകത്ത ് വച്ചു തന്നെ കണ്ടെത്താനും ചികിത്സിയ ്ക്കാനുമുള്ള സൗകര്യങ്ങളടക്കം സാങ്കേതികത പുലര്‍ത്തുന്ന 45 ബെഡ് എന്‍.ഐ.സി.യു അടങ്ങുന്ന നിയോനേറ്റോളജി വിഭാഗം ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന്റെ അഭിമാനമാണ്. പത്തോളം വെന്റിലേറ്ററുകള്‍, കഠിനമായ ശ്വാസപ്രശ്‌നങ്ങളുമായി വരുന്ന കുഞ്ഞുങ്ങള്‍ക്കായി ഹൈ ഫ്രീക്വന്‍സി ഓസിലേറ്ററി വെന്റിലേറ്റര്‍, ആര്‍ട്ടീരിയല്‍ ബ്‌ളഡ് ഗ്യാസ് അനലൈസര്‍, കാര്‍ഡിയാക് മോണിറ്ററുകള്‍, സെര്‍വോ കണ്‍ട്രോള്‍ഡ് വാമേഴ്‌സ്, ഇന്‍കുബേറ്ററുകള്‍, ഇന്‍ ഹൗസ് ഇക്കോ മെഷീനുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എത്രയോ കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യത്തിനും കൈത്താങ്ങാകുന്നു. കുഞ്ഞുങ്ങളിലെ മരണനിരക്ക് കുറയ്ക്കുകയും, പരിമിതികളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ബുദ്ധിയും ആരോഗ്യവും ഉള്ളവരാക്കി മാതാപിതാക്കള്‍ക്ക് നല്‍കുകയാണ് ലൈഫ്‌ലൈനിന്റെ ലക്ഷ്യം.

lifeline-1

അത്യാധുനിക റേഡിയോളജി വിഭാഗത്തിന്റെ സഹായത്തോടെ നടത്തുന്ന ആന്റി നേറ്റല്‍ സ്‌കാനുകള്‍ വഴി 99 ശതമാനം ആരോഗ്യപ്രശ്‌നങ്ങളും ഗര്‍ഭത്തില്‍ വച്ച് തന്നെ കണ്ടെത്താനും വേണ്ട പരിഹാരം നിര്‍ദ്ദേശിക്കാനും സാധിക്കും. ഗര്‍ഭകാലത്ത് തന്നെ പ്രസവത്തിലെ പ്രശ്‌നസാധ്യത കണ്ടുപിടിക്കപ്പെടുന്ന അമ്മമാര്‍ പ്രസവസമയത്ത് ലൈഫ്‌ലൈനിലേക്കെത്താറുണ്ട്. ലൈഫ്‌ലൈനില്‍ പിറന്നുവീഴുന്നവര്‍ മാത്രമല്ല, പുറത്തുനിന്നു റഫര്‍ ചെയ ്തുവരുന്ന എത്രയോ കുഞ്ഞുങ്ങള്‍ ഇവിടെ സുഖം പ്രാപിച്ചിട്ടുണ്ട ്. കുഞ്ഞുങ്ങളെ ആശുപത്രികളില്‍ നിന്ന് മാറ്റുന്നതിനായി സെര്‍വോ കണ്‍ട്രോള്‍ വെന്റിലേറ്ററും വാമറും അടങ്ങിയ നേറ്റല്‍ ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സ് ഇവിടെ സജ്ജമാണ്.

25 ആഴ്ചയില്‍ ജനിച്ച കുഞ്ഞുങ്ങളെ വരെ സംരക്ഷിച്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങളായി ജീവിതത്തിലേക്ക് നയിക്കാന്‍ തക്ക സംവിധാനങ്ങളും ഏഴു വിദഗ്ദ്ധരായ ഡോക്ടര്‍മാരും രണ്ട് പീഡിയാട്രിക് സര്‍ജന്മാരും ലൈഫ്‌ലൈനില്‍ ഉണ്ട്. 24 മണിക്കൂറും നിയോനേറ്റോളജി വിഭാഗം പ്രവര്‍ത്തിക്കുന്നുയെന്നതും എടുത്ത് പറയേണ്ടതാണ്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ ് പീഡിയാട്രിക ് സര്‍ജറി വിഭാഗത്തിന്റെ പ്രവര്‍ത്തനവും. അബോര്‍ഷന്‍ മാത്രമേ പരിഹാരമായുള്ളൂ എന്ന് വിധിച്ച ഗര്‍ഭസ്ഥശിശുവിനെ ഇന്‍ട്രാ യൂട്ടറൈന്‍ ഫീറ്റല്‍ സര്‍ജറി (ഗര്‍ഭത്തില്‍ വച്ചുതന്നെ കുഞ്ഞിന് നടത്തുന്ന സര്‍ജറി) വഴി അച്ഛനമ്മമാര്‍ക്ക് നല്‍കാനായത് അഭിമാനകരമായ നേട്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News