രവി പിള്ള ഗള്‍ഫിലെ ഏറ്റവും സമ്പന്നനായ മലയാളി

ദുബായ്: ഗള്‍ഫിലെ ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.രവി പിള്ള ഒന്നാമത്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ ആണ് രവി പിള്ളയെ ഒന്നാമനായി പ്രഖ്യാപിച്ചത്. 460 കോടി ഡോളര്‍ (ഏകദേശം 31,300 കോടി രൂപ) ആസ്തിയുള്ള രവി പിള്ള ഗള്‍ഫ് വ്യവസായികളുടെ പട്ടികയില്‍ ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ്.

ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 447 കോടി ഡോളര്‍ ആണ് യൂസഫലിയുടെ ആസ്തി. ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (50 കോടി ഡോളര്‍) പട്ടികയില്‍ മൂന്നാമത്. ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ നാലാമതും വി.പി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ അഞ്ചാമതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News