പുരുഷന്‍മാര്‍ കരുതിയിരിക്കുക; കിടപ്പറയിലെ ശീലങ്ങളില്‍നിന്നു വായിലും കണ്ഠത്തിലും കാന്‍സര്‍ സാധ്യത കൂടുതല്‍

കിടപ്പറയില്‍നിന്നു വായിലെയും കണ്ഠത്തിലെയും കാന്‍സര്‍ പിടിപെടാനുള്ള സാധ്യത പുരുഷന്‍മാര്‍ക്കു കൂടുതലെന്നു പഠനം. ലോകത്തു സര്‍വസാധാരണമായി കാണപ്പെടുന്ന ലൈംഗികബന്ധജന്യമായ ഹ്യൂമന്‍ പാപ്പിലോമവൈറസ് പടരാനും അതുവഴി വായിലും കണ്ഠത്തിലും കാന്‍സര്‍ വരാനുള്ള സാധ്യത വളരെയേറെയാണെന്നുമാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. വദനരതിയിലൂടെയാണ് ഈ വൈറസ് പകരുന്നത്.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വദനരതിയിലൂടെ സ്ത്രീകളേക്കാള്‍ ഈ കാന്‍സറുകള്‍ പുരുഷന്‍മാര്‍ക്കു പിടിപെടാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പ്രബന്ധം ചൂണ്ടിക്കാട്ടുന്നത്. വെളുത്തവര്‍ഗക്കാരില്‍ രോഗസാധ്യത കൂടുമെന്നും പഠനം വെളിപ്പെടുത്തുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡോ. ജിപ്‌സ്യാംബെര്‍ ഡിസൂസയുടെ നേതൃത്വത്തിലായിരുന്നു പഠനം. സ്ത്രീകളില്‍ ഇത്തരത്തില്‍ രോഗസാധ്യത വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. ഒരിക്കല്‍ വൈറസ് പിടിപെട്ടുകഴിഞ്ഞാല്‍ രോഗബാധ വ്യക്തമാകാന്‍ കാലങ്ങളെടുക്കുമെന്നും ഗവേഷകസംഘം മുന്നറിയിപ്പു നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News