26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു; വിധി തില്ലങ്കേരി ഇരട്ടക്കൊല, സത്യേഷ് വധക്കേസുകളിലെ അപ്പീലുകളില്‍

കൊച്ചി: രണ്ടു കൊലപാതകക്കേസുകളില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. കണ്ണൂര്‍ തില്ലങ്കേരി അമ്മുക്കുട്ടി, ശിഹാദ് വധക്കേസുകളില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 21 പേരെയും കൊടുങ്ങല്ലൂര്‍ സത്യേഷ് വധക്കേസില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 5 പേരെയാണ് വെറുതെ വിട്ടത്. തലശേരി സെഷന്‍സ് കോടതിയാണ് തില്ലങ്കേരി കേസില്‍ ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ ശിക്ഷിക്കപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News