കൊച്ചി: സോളാര്‍ കമ്മിഷനെതിരെ വിവാദ പരാമര്‍ശം നടത്തിയതില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. കമ്മിഷനെതിരെയല്ല, കേസിലെ പ്രതികളെക്കുറിച്ചാണ് പരാമര്‍ശം നടത്തിയതെന്ന് സത്യവാങ്്മൂലത്തില്‍ മന്ത്രിയുടെ വിശദീകരിച്ചു.
എന്നാല്‍ മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം വിമര്‍ശനം പാടില്ലെന്നും പ്രസംഗത്തേക്കാള്‍ ദോഷമാണ് സത്യവാങ്മൂലമെന്നും കമ്മിഷന്‍ വിമര്‍ശിച്ചു. ഷിബു ബേബി ജോണിന്റെ മറുപടി തൃപ്‌രികരമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ച കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ഷിബുവിന്റെ പരാമര്‍ശം. തെളിവെടുപ്പെന്ന പേരില്‍ മുഖ്യമന്ത്രി വായിനോക്കികളുടെ മുന്നില്‍ 15 മണിക്കൂര്‍ ഇരുന്നുകൊടുത്തുവെന്നും ഇത് പാടില്ലെന്ന് തങ്ങള്‍ പറഞ്ഞിരുന്നതായിരുന്നുവെന്നുമാണ് ഷിബു പറഞ്ഞത്. പ്രസ്താവന ശ്രദ്ധയില്‍പെട്ട അഭിഭാഷകര്‍ ഇക്കാര്യം കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here