സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാനെ അനുകരിച്ച്

ദില്ലി: കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന സ്‌നാപ്ഡീല്‍ എക്‌സിക്കുട്ടീവ് ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്‍ സിനിമ ദാറിലെ സമാനരംഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നു പിടിയിലായ മുഖ്യപ്രതി. ഇയാള്‍ മാനസികരോഗിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ഗാസിയാബാദിലേക്കു പോകുന്നതിനിടെ ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയി പാനിപ്പട്ടില്‍ ഉപേക്ഷിച്ചത്. ദീപ്തിയെ രാത്രി മുഴുവന്‍ കാട്ടിലൂടെ നടത്തിച്ചും അജ്ഞാത കേന്ദ്രത്തിലെത്തിച്ചുമാണ് സംഘം തട്ടിക്കൊണ്ടുപോയതെങ്കിലും ഉപദ്രവിക്കുകയോ കവര്‍ച്ച നടത്തുകയോ ചെയ്തിരുന്നില്ല.

ദീപ്തിയെ നേരത്തേ അറിയാവുന്നവരാണ് സംഭവത്തിന് പിന്നിലെന്നും ഇവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. നാലുപേരെക്കൂടി പിടികൂടാനുണ്ട്. ഫെബ്രുവരി പത്തിനു രാത്രിയോടെയാണ് ദീപ്തി സര്‍നയെ കാണാതായത്. 12 നു രാവിലെയാണ് സുരക്ഷിതയാണെന്ന വിവരം ലഭിച്ചത് പാനിപ്പട്ടില്‍നിന്നു ദില്ലിയിലെത്തിയതും.

27 വയസുള്ളപ്പോഴാണ് പിടിയിലായ ആള്‍ ദാര്‍ സിനിമ കണ്ടത്. പാനിപ്പട്ട് സ്വദേശിയാണ്. ബാക്കിയുള്ളര്‍ ഉത്തര്‍പ്രദേശിലെ ബദാവൂ സ്വദേശിയാണ്. പത്താംതീയതി വൈശാലി മെട്രോ സ്‌റ്റേഷനില്‍നിന്നാണ് ഓട്ടോ വിളിച്ച് ദീപ്തി വീട്ടിലേക്കു പോയത്. ഓട്ടോ വഴിമാറിയപ്പോയപ്പോള്‍ ദീപ്തി വീട്ടിലേക്കു വിളിച്ചത്. ഈ ഓട്ടോ വഴിയില്‍ കേടായതിനെത്തുടര്‍ന്നു മറ്റൊരു ഷെയര്‍ ഓട്ടോയില്‍ കയറി. നാലു പുരുഷന്‍മാരാണ് ഓട്ടോയില്‍ വേറെ ഉണ്ടായിരുന്നത്. ഓട്ടോയിലുണ്ടായിരുന്ന നാലു യുവാക്കളും ചേര്‍ന്ന് ഹിന്ദാന്‍ നദിയുടെ സമീപത്തുവച്ചു ദീപ്തിയെ ബലംപ്രയോഗിച്ച് ഇറക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരു കാറില്‍ കയറ്റുകയുമായിരുന്നു. കരയുന്നതിനിടയില്‍ ഫോണ്‍ കട്ടാവുകയുമായിരുന്നു. തുടര്‍ന്നു ദീപ്തിയുടെ പിതാവ് പൊലീസില്‍ അറിയിച്ചു.

ഇതിനിടയില്‍ ദീപ്തിയെ സംഘം ഒരു മുറിയിലെത്തിച്ചു. സംഘാംഗങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞിരുന്നില്ല. താന്‍ ഉപദ്രവിക്കപ്പെടുമെന്ന അതീവ ഭയത്തിലായിരുന്നെന്നും എന്നാല്‍ തന്നെ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരുന്ന അക്രമികള്‍ ഭക്ഷണവും ലഘുഭക്ഷണവും വാങ്ങിത്തരികയാണുണ്ടായതെന്നും ദീപ്തി രക്ഷപ്പെട്ടുവന്ന ശേഷം പൊലിസിനോടു പറഞ്ഞിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ കാറില്‍ പാനിപ്പട്ടിലെത്തിച്ചു റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്നു ദില്ലിക്കു ട്രെയിന്‍ കയറിയ ദീപ്തി സഹയാത്രികനില്‍നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങി പിതാവിനെ വിളിച്ചുപറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here