തിരക്കിനിടയില്‍ ആരാധ്യ ബച്ചന്‍ കരഞ്ഞു; മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് ഐശ്വര്യ റായ്; വീഡിയോ കാണാം

മകള്‍ ആരാധ്യ ബച്ചന്റെ ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടിയ ഫോട്ടോഗ്രാഫേഴ്‌സിനോട് കയര്‍ത്ത് സംസാരിച്ച് ഐശ്വര്യ റായ്. കഴിഞ്ഞ ദിവസം മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വച്ചാണ് സംഭവം.

പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷം സ്റ്റുഡിയോയില്‍ എത്തിയ ഐശ്വര്യയെയും ആരാധ്യയെയും ഫോട്ടോഗ്രാഫേഴ്‌സ് വളയുകയായിരുന്നു. തിരക്ക് കൂടിയതോടെ ആരാധ്യയെ പെട്ടെന്ന് കാറിലെത്തിക്കാന്‍ ഐശ്വര്യ ശ്രമിച്ചു. കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് തിക്കും തിരക്കും കണ്ട് ഐശ്വര്യയുടെ കൈയില്‍ ഇരുന്ന ആരാധ്യ കരയാന്‍ തുടങ്ങി. ഇതോടെ മാധ്യമ പ്രവര്‍ത്തകരോട് ഐശ്വര്യ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. തിരക്കില്‍ ഐശ്വര്യയ്ക്ക് പരുക്കും പറ്റി.

Cheak out why Aishwarya Rai Bachchan got angry on mediaCheak out why Aishwarya Rai Bachchan got angry on media..Watch more: goo.gl/K9SJFF YuppTV

Posted by YuppTV on Sunday, February 14, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News