പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം പൊതുജനമധ്യത്തില്‍ മര്‍ദ്ദിച്ചു

ഫിറോസാബാദ്: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദിക്കുകയും പൊലീസ് അസഭ്യം പറയുകയും ചെയ്ത ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജൂലി(18)യാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ച പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ജൂലിയെയും കുടുംബത്തെയും ഒരു കൂട്ടം ജനങ്ങള്‍ മര്‍ദിക്കുകയായിരുന്നു. പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു. ആ സമയം വീട്ടില്‍ ഉണ്ടായിരുന്ന ജൂലിയെ പൊലീസ് ഉദ്യോഗസ്ഥര്‍ അസഭ്യം പറയുകയും ചെയ്തു. അന്ധനായ പിതാവ് രാം ഖിലാടിയെയും പൊലീസ് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ സമീപിച്ചെങ്കിലും അവരും അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ജൂലി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെതിരെ പ്രതിഷേധം ആരംഭിച്ചു. പെണ്‍കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. അതിനിടെ, കാണാതായ പശുവുമായി പെണ്‍കുട്ടിയുടെ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News