പെണ്‍കുട്ടിയായി ജീവിക്കാന്‍ ആറ് വയസുകാരന്‍ ജനനേന്ദ്രിയം ഛേദിച്ചു; ഭിന്നലിംഗക്കാരിയെന്ന് തിരിച്ചറിഞ്ഞ ബെയ്‌ലിന്‍ ബ്രിയെല്ലയായ കഥ

മെല്‍ബണ്‍: ആണ്‍കുട്ടിയായി ആയിരുന്നു ബെയ്‌ലിന്‍ ജനിച്ചത്. പിഞ്ചുകുഞ്ഞില്‍ നിന്ന് ആണ്‍കുട്ടിയിലേക്കുള്ള വളര്‍ച്ചയില്‍ ബെയ്‌ലിന്‍ എന്ന ആറ് വയസുകാരന്റെ താല്‍പര്യങ്ങള്‍ മാറി മറിഞ്ഞു. ഭിന്നലിംഗക്കാരിയാണ് എന്ന യാഥാര്‍ത്ഥ്യം മാതാപിതാക്കള്‍ നേരത്തെ തിരിച്ചറിഞ്ഞു. എന്നാല്‍ കഴിഞ്ഞ സെപ്തംബറിലാണ് ഇക്കാര്യം മെഡിക്കല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്.

പെണ്‍കുട്ടികളെ പോലെയാണ് ബെയ്‌ലിന്‍ നടന്നു തുടങ്ങിയത്. പെണ്‍കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമാണ് ബെയ്‌ലിന്‍ തെരഞ്ഞെടുത്തത്. കണ്ണാടിയില്‍ നോക്കുമ്പോള്‍ പെണ്‍കുട്ടിയായി തോന്നുന്നുവെന്നാണ് മകന്‍ പറഞ്ഞത്. വളര്‍ന്നുവരുമ്പോള്‍ പപ്പയെപ്പോലെ മുഖത്ത് രോമം ഉണ്ടാകുമോ എന്ന് ബെയ്‌ലിന്‍ ചോദിച്ചു. ഉണ്ടാകും എന്ന ഉത്തരത്തിന് കരച്ചിലായിരുന്നു മറുപടി. – മാതാപിതാക്കളായ സ്‌കോട്ടിയും കിറയും പറയുന്നു.

Transgen

എന്ത്‌കൊണ്ടാണ് പെണ്‍കുട്ടിയായി ജനിക്കാത്തത് എന്നായിരുന്നു ബെയ്‌ലിന്റെ അടുത്ത ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം ഉണ്ടായിരുന്നില്ല. ബെയ്‌ലിന്റേത് സാധാരണ അവസ്ഥയല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. മാതാപിതാക്കള്‍ പറയുന്നു.

സ്വന്തം ലിംഗത്തിന് നേരെ പീഡനങ്ങള്‍ ചെയ്യുകയായിരുന്നു ബെയ്‌ലിന്റെ വിനോദം. അത് മുറിച്ചുകളയാന്‍ വരെ ബെയ്‌ലിന്‍ ശ്രമം നടത്തി. ഇന്‍ഫെക്ഷന്‍ ആകും എന്ന ഭയത്താല്‍ ആണ് ജെന്‍ഡര്‍ സ്‌പെഷലിസ്റ്റിനെ കണ്ടത്. നിര്‍ജ്ജലീകരണമാണ് ബെയ്‌ലിന്‍ നേരിട്ട മറ്റൊരു പ്രശ്‌നം. സ്‌കൂളില്‍ പോയാല്‍ വെള്ളം കുടിക്കാന്‍ ബെയ്‌ലിന്‍ മടിച്ചു. വെള്ളം കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടിവരും. ആണ്‍കുട്ടികള്‍ക്കൊപ്പം പോയി മൂത്രമൊഴിക്കാന്‍ ബെയ്‌ലിന്‍ തയ്യാറായില്ല. മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനാണ് വെള്ളം കുടിക്കുന്നതും ഒഴിവാക്കിയത്. അത്ര കഠിനമായിരുന്നു അവസ്ഥ എന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.

ഭിന്നലിംഗമാണ് എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ബെയ്‌ലിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാന്‍ സ്‌കോട്ടിയും കീറയും തീരുമാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയായി വളര്‍ത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഠിക്കുന്ന സ്‌കൂളിലെ പേര് മാറ്റി ബ്രിയെല്ല എന്നാക്കി. പേര് പെണ്‍കുട്ടിയുടേത് ആയതോടെ ബ്രിയെല്ല കൂടുതല്‍ സന്തോഷവതിയായി. ഒപ്പം പെണ്‍കുട്ടികള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും കളിപ്പാട്ടവും വാങ്ങി നല്‍കി. മൂത്രമൊഴിക്കാന്‍ ബ്രിയെല്ല പെണ്‍കുട്ടികളുടെ ഒപ്പം പോയിത്തുടങ്ങി. കൂടുതല്‍മാറ്റങ്ങള്‍ക്കായി ഹോര്‍മോണ്‍ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel