ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സംഘപരിവാര്‍ അക്രമം; കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം

ദില്ലി: പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകം പ്രതിഷേധിച്ചു. സംഘപരിവാര്‍ – ബിജെപി നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ കൈരളി ടിവി ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ മനു ശങ്കരന്‍, ക്യാമറാമാന്‍ രാജീവ് കണ്ണാടി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ സാവിത്രിക്ക് നേരെ കൈയ്യേറ്റമുണ്ടായി. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സൊണാല്‍ മല്‍ഹോത്രയുടെയും മൊബൈല്‍ ഫോണ്‍ അക്രമികള്‍ പിടിച്ചുവാങ്ങി. ദ എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് അക്രമം അഴിച്ച് വിട്ടത്. കഴിഞ്ഞ ആഴ്ച മാതൃഭൂമി ന്യൂസ് ചാനലിലെ ക്യാമറാമാന്‍ ജിജിക്കെതിരെയും ആക്രമണം ഉണ്ടായി.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ കെയുഡബ്ല്യുജെ അപലപിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം പുനസ്ഥാപിക്കണം എന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

ദില്ലി പൊലീസും ഭരണകൂടവും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ കെയുഡബ്ല്യുജെ പലതവണ നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ല. മാധ്യമങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച രാവിലെ 11ന്‌കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കെയുഡബ്ല്യുജെ ദില്ലി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശവും സെക്രട്ടറി എം പ്രശാന്തും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News