പി ജയരാജനെ കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇസിജിയില്‍ വ്യതിയാനമുണ്ടെന്ന് ഡോക്ടര്‍മാര്‍; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം

കോഴിക്കോട്: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴരയോടെയാണ് പി ജയരാജനെ കണ്ണൂര്‍ ജയിലില്‍ നിന്നും പ്രത്യേക ആംബുലന്‍സില്‍ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചത്. ഇസിജി പരിശേധനയില്‍ വ്യതിയാനമുണ്ട് എന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയില്‍ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കും. ആശുപത്രി പരിസരത്ത് വച്ച് ജയരാജന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ജയരാജനെ കൊണ്ടുവരുന്നതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. എണ്ണാവുന്ന പൊലീസ് മാത്രമാണ് ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News