സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധം; ഇന്ന് വ്യാപാരി വ്യവസായി പണിമുടക്ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടമുടക്ക് സമരം ഇന്ന്.

കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി വാടക കുടിയാന്‍ നിയമം നടപ്പാക്കുക, ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ പിഴ ചുമത്തുന്ന നികുതി ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വ്യാപാരി വ്യവസായി സമിതിയും കടയടപ്പ് സമരത്തിന്റെ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News