ദില്ലി: ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരുവിനെയും വൃത്തിഹീനമായ നഗരമായി ബിഹാറിലെ ധന്‍ബാദിനെയും തെരഞ്ഞെടുത്തു. ശുചിത്വ നഗരങ്ങള്‍ക്കുള്ള സ്വച്ഛ് ഭാരത് റാങ്കിംഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയുടെ സ്ഥാനം 65-ാമതാണ്. തിരുവനന്തപുരവും കോഴിക്കോടും ആദ്യ 50ലും കൊച്ചി 55-ാമതും സ്ഥാനം പിടിച്ചു. തിരുവനന്തപുരത്തിന് 40-ാം സ്ഥാനവും കോഴിക്കോടിന് 44-ാം സ്ഥാനവുമാണുള്ളത്.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് 10 ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന നഗരങ്ങളുടെ പട്ടിക ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ടത്. ചണ്ഡിഗഢ് രണ്ടാം സ്ഥാനവും, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ദില്ലി, വിശാഖപട്ടണം എന്നീ നഗരങ്ങളും ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു.
കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായിഡുവാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് (ക്യുസിഐ) സര്‍വേ നടത്തിയത്. റോഡിന്റെ ശുചിത്വമായിരുന്നു സര്‍വേയിലെ പ്രധാന മാനദണ്ഡം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശുചിത്വത്തിന്റെ കാര്യത്തില്‍ വന്‍മുന്നേറ്റമാണ് ഇന്ത്യയിലുണ്ടായതെന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍.
Congratulations Mysuru, for winning the crown of #SwachhSurvekshan. More names to follow. pic.twitter.com/r3WXXuN5BD
— Swachh Bharat Urban (@SwachhBharatGov) February 15, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here