പൊലീസ് വേഷത്തില്‍ മഞ്ജു; വേട്ടയുടെ ആദ്യ ടീസര്‍ കാണാം

മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ലൈഫ് ഈസ് എ ഹണ്ട് എന്ന മഞ്ജുവിന്റെ ശബ്ദത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്.

മഞ്ജു ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് വേട്ട. സൈലക്‌സ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഇന്ദ്രജിത്തും മെല്‍വിന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും വേട്ടയില്‍ എത്തുന്നു.

അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥ. റെഡ് റോസ് ക്രിയഷേന്‍സിനൊപ്പം ചേര്‍ന്ന് രാജേഷ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേം പ്രകാശ്, കാതല്‍ സന്ധ്യ, വിജയരാഘവന്‍, ദീപക്, ഡോ.റോണി എന്നിവരും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel