പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും സോളാര്‍ കമ്മീഷനെ അവഹേളിക്കുന്നു; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി കെ.ബാബു മറുപടി പറയുന്നതിനിടെയാണ് ബഹളം ആരംഭിച്ചത്.

എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, വി.എസ് ശിവകുമാര്‍ എന്നിവര്‍ സ്പീക്കറുടെ ഡയസിന് അടുത്തെത്തി ബഹളമുണ്ടാക്കി. ബഹളം തുടര്‍ന്നതോടെ ബാബു മറുപടി മേശപ്പുറത്ത് വച്ചു. സഭയില്‍ ഇല്ലാത്ത അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിമാര്‍ മറുപടി പറയുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.സി ജോസഫും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോഴും ബഹളം തുടര്‍ന്നു.

സോളാര്‍ കമ്മീഷനെ അവഹേളിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മാത്യു ടി തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News