അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി; മന്ത്രി വിചാരണ നേരിടേണ്ടിവരും

തിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന കോഴിക്കോട് വിജിലന്‍സിന്റെ ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഢി തള്ളി. കുറ്റപത്രം റദ്ദാക്കി മന്ത്രിയെ പ്രതിപട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയ ഡയറക്ടര്‍ ശുപാര്‍ശ തള്ളി വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ കേസില്‍ അടൂര്‍ പ്രകാശ് വിചാരണ നേരിടേണ്ടിവരും.

കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. 2004 മുതല്‍ 2006 വരെ അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരുന്നു കാലത്താണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളായ എന്‍.കെ അബ്ദുറഹിമാന്‍, പി.സി സചിത്രന്‍ എന്നിവരാണ് പരാതിക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here