ജെഎന്‍യു പ്രശ്‌നം എന്‍ഐഎ അന്വേഷിക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി; പൊലീസ് അന്വേഷിക്കുന്നതിനാല്‍ എന്‍ഐഎ വേണ്ടെന്ന് കോടതി

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം എന്‍ഐഎ അന്വേഷിക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെയും പ്രശ്‌നങ്ങളുടേയും സത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും കോടതി തള്ളി. ദില്ലി പൊലീസ് കേസ് അന്വേഷിക്കുന്നതിനാല്‍ എന്‍ഐഎ വേണ്ടെന്ന് കോടതി വ്യക്തമാക്കി.

എ. അഗ്‌നിഹോത്രി എന്നയാളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ദില്ലി പൊലീസ് ശരിയായ രീതിയിലല്ല, കേസ് അന്വേഷിക്കുന്നത് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് ചടങ്ങ് സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിന്റെ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും ആര്‍എസ്എസ് അനുഭാവികളായ അഭിഭാഷകര്‍ അക്രമിച്ചതിനാല്‍ കനയ്യ കുമാറിനെ ഇന്നലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാനായില്ല. ഇതേതുടര്‍ന്ന് സാകേത് കോടതിയിലെത്തിച്ചാണ് കേസ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News