പാപ്പിനിശേരി കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കോടിയേരി; സംഭവം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്

ദില്ലി: പാപ്പിനിശേരിയിലെ കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നടന്നതാണെന്നും കോടിയേരി പറഞ്ഞു. പാക് ചാരന്‍മാരെന്ന് പ്രചരിപ്പിച്ച് സിപിഐഎമ്മിനെതിരെ ജനവികാരമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

പാപ്പിനിശേരി സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നും ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുജിത്തിന്റെ പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News