വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുക വെല്ലുവിളിയെന്ന് ആഷിഖ് അബു

ജെഎന്‍യു പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു.

‘ആദ്യം രാജ്യത്തിന്റെ പേരില്‍ തല്ലുപിടിക്കണം, പിന്നെ മതം, അത് കഴിഞ്ഞാല്‍ ഭാഷ, സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തിലാവും അക്രമവും കൊലവിളിയും. ഈ വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് ‘മനുഷ്യന്മാര്‍ക്ക്’ ഇനിയുള്ള വെല്ലുവിളി.’

ആദ്യം രാജ്യത്തിൻറെ പേരിൽ തല്ലുപിടിക്കണം, പിന്നെ മതം, അത് കഴിഞ്ഞാൽ ഭാഷ, സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തിൽ ആവും അക്രമവും കൊലവിളിയും. ഈ വിഡ്ഢികൾക്കിടയിൽ ജീവിതം കണ്ടെത്തുകയാണ് ‘മനുഷ്യന്മാർക്ക്’ ഇനിയുള്ള വെല്ലുവിളി.

Posted by Aashiq Abu on Monday, February 15, 2016

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രാജ്യവിരുദ്ധരെന്ന് മുദ്രകുത്തി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതി വരെ കയറി അക്രമം അഴിച്ചുവിട്ടിരുന്നു. ചടങ്ങില്‍ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News