ആണ്‍സുഹൃത്തുകള്‍ക്കൊപ്പം പുകവലിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്ത് സദാചാരം പ്രസംഗിക്കുന്നവര്‍ക്ക് ഒരു ഉഗ്രന്‍ മറുപടി. ട്രോള്‍ മലയാളം ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട മറുപടിക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍മീഡിയ വഴി സുഹൃദ്‌സംഘത്തിനൊപ്പം നിന്ന് പെണ്‍കുട്ടി പുകവലിക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി സിഗരറ്റ് കൈയില്‍ പിടിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാവുന്നതാണ്. സിഗരറ്റ് വലിക്കുന്ന പെണ്‍കുട്ടിക്കെതിരെ ഫേസ്ബുക്ക് മലയാളികള്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സദാചാര ക്ലാസും സംസ്‌കാരവുമാണ് ചിലര്‍ ഈ പെണ്‍കുട്ടിയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
മറുപടി വായിക്കാം
ആൺ സുഹൃത്തുക്കൾക്കൊപ്പം പുക വലിച്ച് അഴിഞ്ഞാടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ പലരും ഷെയർ ചെയ്ത് അവളുടെ സദാചാര രാഹിത്യത്തെപ്പറ്റി വേവലാതി കൊള്ളുന്നത് കണ്ടു.
ഒരു വഴി പിഴച്ച സ്ത്രീ ജീവിതത്തെ ആണ് നിങ്ങൾ എടുത്തു കാണിക്കാൻ ശ്രമിക്കുന്നത് എങ്കിൽ ഇതിലും മോശപ്പെട്ട എത്രയോ സ്ത്രീകളുടെ കൂടുതൽ ആഭാസകരമായ വീഡിയോകൾ നിങ്ങൾക്ക് കിട്ടും. അതെല്ലാം പോസ്റ്റ് ചെയ്യുമോ ?
വഴി പിഴച്ച ജീവിതം നയിക്കുന്നവരിൽ സ്ത്രീയും, പുരുഷനും ഉണ്ട്. അതിൽ പുരുഷന്മാരുടെ വീഡിയോകൾ നിങ്ങൾ ഷെയർ ചെയ്യാത്തതെന്താണ്?
ഒരു സമൂഹത്തിൽ ജീവിക്കുന്ന പല ആളുകളുടെയും സദാചാര സങ്കൽപ്പങ്ങൾ വ്യത്യസ്തമാണ്. മറ്റുള്ളവരുടെ ചെയ്തികൾ നിങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ട്ടിക്കുകയോ, ഒരു നിയമ ലംഘനം ഉണ്ടാക്കുകയോ ചെയ്യാത്തിടത്തോളം നിങ്ങൾ അവരെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല.
കവലകൾ തോറും പുരുഷന്മാർ ബവ്റിജസിന് മുന്നിൽ നീണ്ട ക്യൂ നില്ക്കുകയും, ഓടുന്ന ബസ്സിൽ പോലും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഒരു പെൺകുട്ടി പുക വലിക്കുന്ന കാഴ്ച കണ്ട് സദാചാര രാഹിത്യത്തെപ്പറ്റി വേവലാതി കൊള്ളുന്ന മെയിൽ ഷോവനിസ്റ്റുകളോട് ഒന്നേ പറയാനുള്ളൂ.
നിങ്ങളുടെ പ്രശ്നം മറ്റൊന്നുമല്ല, അന്ധമായ പുരുഷ മേധാവിത്വ ചിന്തയും സദാചാര പോലീസിംഗും കൂടിച്ചേർന്ന് ബോധം നഷ്ട്ടപ്പെട്ടതാണ്. ഈ വീഡിയോ ഷെയർ ചെയ്യുന്നവർ യഥാർത്ഥത്തിൽ സദാചാര പോലീസിംഗ് ആണ് ചെയ്യുന്നത്. ഇത്തരം കാഴ്ചകളെ നമ്മൾ ശ്രദ്ധിക്കേണ്ടതില്ല.എനിക്ക് എന്റെ സദാചാരം. നിങ്ങൾക്ക് നിങ്ങളുടെതും.
വിരാമമൊഴി: ഇത് വായിച്ച ഉടനെ “നിന്റെയൊക്കെ അമ്മയോ, പെങ്ങളോ ആയിരുന്നു അത് എങ്കിൽ നീ ഇത് തന്നെ പറയുമോ ?” എന്ന് ചോദിക്കുന്നവരോട് പറയട്ടെ, ഈ ചോദ്യത്തിൽ തന്നെ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്ന നിങ്ങളുടെ സ്വഭാവം വീണ്ടും വ്യക്തമാകുന്നുണ്ട്. എന്റെ ആരെങ്കിലും ആയിരുന്നു അത് എങ്കിൽ എന്ത് വേണമെന്ന് ഞാൻ ആലോചിച്ചോളം. അത് നിങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here