ഉത്തരം മുട്ടിയപ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിച്ച ബിജെപി നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കെ കെ ഷാഹിന; മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ എന്റെ ജോലി വെടിപ്പായി നിര്‍വഹിക്കുന്നുണ്ടെന്നും ഷാഹിന; വീഡിയോ കാണാം

തിരുവനന്തപുരം: പീപ്പിള്‍ ചാനലിലെ ചര്‍ച്ചയില്‍ ഉത്തരം മുട്ടിയപ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിക്കേണ്ടിവന്ന ബിജെപി നേതാവ് വി വി രാജേഷിന് നന്ദി പറഞ്ഞ് മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന. മുമ്പാണെങ്കില്‍ അത്തരമൊരു പരാമര്‍ശം തനിക്ക് അമര്‍ഷവും ദുഃഖവും ഉണ്ടാക്കുമായിരുന്നെന്നും പക്ഷേ, ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം തനിക്ക് സന്തോഷമാണു നല്‍കിയതെന്നും ഫേസ്ബുക്കിലെ പോസ്റ്റിലാണ് ഷാഹിന പറഞ്ഞത്. ജെഎന്‍യു പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കെ കെ ഷാഹിന ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ വന്നപ്പോഴാണ് ബിജെപി നേതാവ് വി വി രാജേഷ് ഷാഹിനയ്ക്കു തീവ്രവാദി പട്ടം ചാര്‍ത്തിക്കൊടുത്തത്.

ഷാഹിനയുടെ പോസ്റ്റും ചര്‍ച്ചയുടെ വീഡിയോയും കാണാം

ഇന്നലെ കൈരളിയിൽ ചർച്ചക്ക് പോയി . ബി ജെ പിയിൽ നിന്നും പത്മകുമാറും വി വി രാജേഷുമായിരുന്നു ചർച്ചയിൽ . ഷാഹിന ആരാണെന്നും എന്ത…

Posted by Shahina Nafeesa on Monday, 15 February 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News