സര്‍ദാര്‍ജി ഫലിതങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും; പഞ്ചാബികളെ മണ്ടന്‍മാരായി ചിത്രീകരിക്കുന്ന ഫലിതങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: സര്‍ദാര്‍ജി ഫലിതങ്ങള്‍ വായിച്ച് ആസ്വദിച്ച് ഇനി അധികം ചിരിക്കാമെന്ന് കരുതണ്ട. സര്‍ദാര്‍ജി തമാശകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സിഖ് സംഘടന സുപ്രീംകോടതിയെ സമീപിച്ചു. പഞ്ചാബില്‍നിന്നുള്ള ജനങ്ങളെ വിഡ്ഢികളായി ചിത്രീകരിക്കുന്ന തമാശകള്‍ ഒഴിവാക്കണം എന്നാണ് ആവശ്യം.

ദില്ലിയിലെ സിഖ് സംഘടനയായ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയാണ് നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വംശീയമായ അധിക്ഷേപം ഉള്‍ക്കൊള്ളുന്നതാണ് തമാശകള്‍ എന്ന് ഹര്‍ജിയില്‍ ചാണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റില്‍ ഉള്‍പ്പടെ പ്രചരിക്കുന്ന തമാശകള്‍ നിരോധിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനായ ഹര്‍വിന്ദര്‍ ചൗധരിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ആര്‍എസ് സൂരി ഹാജരായി. നിയന്ത്രണത്തിന് സാധ്യമായ നിര്‍ദ്ദേശങ്ങള്‍ ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News