വിവാഹപൂര്‍വ ലൈംഗികതയും പോണ്‍ കാഴ്ചയും തെറ്റെന്ന് വിദ്യാര്‍ഥികള്‍; ഭൂരിഭാഗം കൗമാരക്കാര്‍ക്കും കുട്ടിയുണ്ടാകുന്നതിനെക്കുറിച്ചും ശാരീരിക വളര്‍ച്ചയെക്കുറിച്ചും അറിയില്ലെന്നും പഠനം

ചെന്നൈ: പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഭൂരിഭാഗം പേര്‍ക്കും പ്രത്യുല്‍പാദന പ്രക്രിയ എങ്ങനെയാണെന്നും സ്വന്തം ശാരീരിക വളര്‍ച്ചയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും അറിയില്ലെന്നു പഠനം. ചെന്നൈയിലെ സ്‌കൂളുകളില്‍ പത്താം ക്ലാസിലും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലും പഠിക്കുന്ന ആയിരത്തോളം കുട്ടികളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വിവാഹപൂര്‍വ ലൈംഗികതയും പോണ്‍ചിത്രങ്ങളും വീഡിയോകളും കാണുന്നതും തെറ്റാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

child-sex

ചെന്നൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ സെക്‌സോളജി കോണ്‍ഫറന്‍സിലാണ് പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പ്രണയത്തിനും ലൈംഗിക ചിന്തകള്‍ക്കും ലൈംഗികക്കാഴ്ചകള്‍ കാണുന്നതിനും എതിരായാണ് വലിയൊരു വിഭാഗം കുട്ടികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ള വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളുടെ മറുപടി പക്ഷേ, അത്തരത്തില്‍ ശാസ്ത്രീയ വിദ്യാഭ്യാസം ലഭിച്ചതരത്തിലുള്ളതായിരുന്നില്ലെന്നു സെക്‌സോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സുഹൃത്തുക്കളില്‍നിന്നാണ് ലൈംഗിക കാര്യങ്ങളെക്കുറിച്ച് അറിവു ലഭിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ രണ്ടു വിദ്യാര്‍ഥികള്‍ മറുപടി നല്‍കിയത്. നാലിലൊന്നു പേര്‍ ഇത്തരം വിവരങ്ങള്‍ക്ക് ഇന്റര്‍നെറ്റിനെയും മാധ്യമങ്ങളെയും ആശ്രയിക്കുന്നവരാണ്. 90 ശതമാനം കുട്ടികളും ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളുമായോ അധ്യാപകരുമായോ പങ്കുവയ്ക്കാന്‍ തയാറല്ലെന്നും പഠനം വ്യക്തമാക്കുന്നു.

(ഇന്‍ഫോഗ്രാഫിക്സിന് കടപ്പാട്: www.timesofindia.com)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News