രാജ്യത്തെ ശുചിത്വ തലസ്ഥാനങ്ങളില്‍ മുന്നില്‍ തിരുവനന്തപുരം; സ്വച്ഛ്ഭാരത് പരാജയപ്പെട്ട നഗരങ്ങളില്‍ മോദിയുടെ വാരാണസിയും; വിവരം പുറത്തുവിട്ടത് കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്ത് ശുചിത്വ തലസ്ഥാനങ്ങളില്‍ മുന്നില്‍ ബംഗളുരുവും തിരുവനന്തപുരവും. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റാങ്കിംഗിലാണ് തിരുവനന്തപുരവും ബംഗളുരുവും മുന്നിലെത്തിയത്. 27 സംസ്ഥാന തലസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണ്ണാടകയുടെ തലസ്ഥനമായ ബംഗളുരു ഒന്നാമതും തിരുവനന്തപുരം രണ്ടാമതുമാണ്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരാണസി.

ശുചിത്വം, മാലിന്യ നീക്കം, ഖരമാലിന്യ സംസ്‌കരണം, മലിനജലം കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വേ നടത്തിയത്. ഒന്നാമതുള്ള ബംഗളുരു 13.81 പോയിന്റ് നേടി. 13.38 പോയിന്റാണ് തിരുവനന്തപുരം നേടിയത്.

മാലിന്യ സംസ്‌കരണത്തില്‍ കേവലം .01 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഒന്നാം സ്ഥാനത്ത് സിക്കിം തലസ്ഥാനമായ ഗാംഗ്‌ടോക് ആണ്. ഗാംഗ്‌ടോകിന് 12.65 പോയിന്റും തിരുവനന്തപുരം 12.64 പോയിന്റും നേടി. മൂന്നാം സ്ഥാനത്തുള്ള ബംഗളുരു 12.29 പോയിന്റ് നേടി.

ശുചിത്വത്തിലും ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ് മുന്നില്‍. മൈസുരു, ഹാസന്‍, മാണ്ഡ്യ തുടങ്ങിയ നഗരങ്ങളാണ് മുന്നിലെത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് കോഴിക്കോടും കൊച്ചിയും ഉള്‍പ്പടെയുള്ള 39 നഗരങ്ങള്‍ ആദ്യ 100ല്‍ സ്ഥാനം പിടിച്ചു. ശുചിത്വത്തില്‍ കോഴിക്കോടും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെ ഗണത്തിലാണ്. എന്നാല്‍ ഇഴഞ്ഞു നീങ്ങുന്ന നഗരങ്ങളുടെ കൂട്ടത്തിലാണ് കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Varanasi

മാലിന്യ സംസ്‌കരണത്തിലും നിര്‍മ്മാര്‍ജ്ജനത്തിലും പരാജയപ്പെട്ടത് ഉത്തരേന്ത്യന്‍ നഗരങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസി ശുചിത്വത്തില്‍ ഏറെ പിന്നിലാണ്. 65-ാം സ്ഥാനത്താണ് വാരണാസി. ശുചിത്വ കാര്യത്തില്‍ ഇഴഞ്ഞ് നീങ്ങുന്ന പട്ടണങ്ങളുടെ ഗണത്തിലാണ് വാരണാസിയെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ദില്ലിയില്‍ നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News