ഏഴു കാമുകിമാരെ സന്തോഷിപ്പിക്കാന്‍ ഇരുപത്താറുകാരന്‍ നടത്തിയത് വമ്പന്‍ കൊള്ളകള്‍; പിടിയിലാകുമ്പോള്‍ കൈയില്‍ 17 മൊബൈല്‍ഫോണും നാലരലക്ഷം രൂപയും

നാഗ്പൂര്‍: കാമുകിമാരെ സന്തോഷിപ്പിക്കാന്‍ പണം കണ്ടെത്താന്‍ കൊള്ളയടി തൊഴിലാക്കിയ ഇരുപത്താറുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് ഓംപ്രകാശ് രംഗനാഥ് എന്ന യുവാവ് അറസ്റ്റിലായത്. തന്റെ ഏഴു കാമുകിമാരെ സന്തോഷിപ്പിക്കാന്‍ പണം കണ്ടെത്താന്‍ കഴിയാതിരുന്നപ്പോഴാണ് മോഷണം തുടങ്ങിയതെന്നു ഓംപ്രകാശ് പറഞ്ഞു.

ഒമ്പതു കവര്‍ച്ചക്കേസുകളിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായത്. മദ്യപാനിയാണ് ഇയാളെന്നും ആഡംബരപ്രിയനാണെന്നും പൊലീസ് പറഞ്ഞു. ധനികനാണെന്ന നിലയിലാണ് ഇയാള്‍ ജീവിച്ചിരുന്നത്. എസി കോച്ചുകളില്‍ മാത്രമാണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. കഴിഞ്ഞദിവസം ഇയാള്‍ പിടിയിലാകുമ്പോള്‍ പതിനേഴു മൊബൈല്‍ ഫോണുകളും നാലരലക്ഷം രൂപയും കൈവശമുണ്ടായിരുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരേ കേസുണ്ട്. മോഷ്ടിക്കുന്ന സ്വര്‍ണം ഓംപ്രകാശ് വിറ്റിരുന്ന വാര്‍ധയിലെ ജുവല്‍റി ഉടമയും അറസ്റ്റിലായിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായാണ് പ്രണയം സ്ഥാപിച്ചിരുന്നത്. പല പ്രദേശങ്ങളിലുള്ള പെണ്‍കുട്ടികളെയാണ് കാമുകിമാരാക്കിയിരുന്നത്. ഇവര്‍ക്കെല്ലാം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നു. നാഗ്പൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിക്കു വലിയ വിലപിടിപ്പുള്ള സമ്മാനം നല്‍കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News