നവകേരള യാത്രയുടെ സമാപനശേഷം ശംഖുമുഖം ബീച്ച് സൂപ്പര്‍ ക്ലീന്‍; അവശിഷ്ടങ്ങള്‍ പെറുക്കിമാറ്റി ബീച്ച് വൃത്തിയാക്കി; സമാനതകളില്ലാതെ സിപിഐഎമ്മിന്റെ ശുചിത്വ പ്രവര്‍ത്തനം

തിരുവനന്തപുരം: നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് വേദിയായ ശംഖുമുഖം കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് സിപിഐഎം പ്രവര്‍ത്തകരാണ്. സമാപന സമ്മേളനം അവസാനിക്കുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ മടങ്ങി. ആളൊഴിഞ്ഞപ്പോള്‍ കടപ്പുറത്ത് പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ വെള്ളക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കടലാസും ഒക്കെ ആയിരുന്നു.

നവകേരള മാര്‍ച്ച് അവസാനിക്കുമ്പോള്‍ നേതാക്കള്‍ മുന്‍കൈയെടുത്ത് ഒരു പ്രത്യേക അഭ്യര്‍ത്ഥന മൈക്കിലൂടെ മുഴങ്ങി. ‘സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അവര്‍ കൊണ്ടുവന്ന കുപ്പികളും ഭക്ഷണ പാക്കറ്റുകളിലെ അവശിഷ്ടങ്ങളുമെല്ലാം പെറുക്കിയെടുത്ത് പ്രത്യേകം സജ്ജീകരിച്ച ബിന്നുകളിലും ചാക്കുകളിലും നിക്ഷേപിക്കണം’. നിര്‍ദ്ദേശത്തിന് ലഭിച്ചത് അഭൂതപൂര്‍വമായ സ്വീകരണം. എല്ലാവരും ആവേശത്തോടെ ചവറുകളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഉള്‍പ്പെടുന്ന മാലിന്യം ചാക്കുകളിലാക്കി.

അരമണിക്കൂറിനുള്ളില്‍ സീന്‍ ആകെ മാറി. ശംഖുമുഖം ബീച്ച് ക്ലീന്‍. സംഘാടക സമിതിയുടെ ഭാഗമായ പ്രവര്‍ത്തകരും നേതാക്കളും നടത്തിയ ഊര്‍ജ്ജിത ശ്രമത്തില്‍ ശംഖുമുഖം അതിന്റെ ശുചിത്വം വീണ്ടെടുത്തു. പ്രവര്‍ത്തകര്‍ക്കും റെഡ് വോളന്റിയേഴ്‌സിനും ഒപ്പം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും കൂടി ക്ലീന്‍ ശംഖുമുഖം ലക്ഷ്യമാക്കി ഇറങ്ങിയതോടെ എല്ലാവര്‍ക്കും ആവേശമായി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, വി ശിവന്‍കുട്ടി എംഎല്‍എ, ടിഎന്‍ സീമ എംപി, പിണറായി വിജയന്റെ ഭാര്യ കമല എന്നിവര്‍ അവശിഷ്ടങ്ങള്‍ പെറുക്കി മാറ്റി.

നേതാക്കളും പ്രവര്‍ത്തകരും ശേഖരിച്ചഅവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ റെഡി. മൂന്ന് ലോഡ് ചപ്പുചവറുകള്‍ നഗരസഭ നീക്കം ചെയ്തു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നാലെ നഗരം വൃത്തിയാക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇവിടെയും യഥാസമയം ഇടപെട്ടു. ശംഖുമുഖം ബീച്ച് സൂപ്പര്‍ ക്ലീന്‍.

ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.

ഓരോ മഹാസമ്മേളനവും നഗരസഭയ്‌ക്കൊരു തലവേദനയാണ്. മൈതാനത്തിലും പരിസര പ്രദേശങ്ങളിലുമായി കിടക്കുന്ന കടലാസുകളും പ്ലാസ്റ്റിക് കവ…

Posted by Dr.T.M Thomas Isaac on Monday, 15 February 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here