നാഗ്ജി ഫുട്‌ബോള്‍; ബ്രസീലിയന്‍ ക്ലബ് പരാനന്‍സ് ഫൈനലില്‍; റോവേഴ്‌സിനെ ഒരു ഗോളിന് തോല്‍പിച്ചു

കോഴിക്കോട്: സേഠ് നാഗ്ജി ഫുട്‌ബോളില്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പരാനന്‍സ് ഫൈനലില്‍ കടന്നു. ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് പരാനന്‍സ് ഫൈനലില്‍ കടന്നത്. 62-ാം മിനുട്ടില്‍ യാഗോ സില്‍വയാണ് പരാനന്‍സിന്റെ ഏകഗോള്‍ നേടിയത്. നിര്‍ഭാഗ്യം മാത്രം കൂട്ടുണ്ടായിരുന്ന മത്സരത്തില്‍ നിരവധി ഗോളവസരങ്ങളാണ് പരാനന്‍സിന് പാഴായത്. ആദ്യപകുതി ഗോള്‍ രഹിതമായി കലാശിച്ചിരുന്നു.

ബ്രസീലിലെ മികച്ച ക്ലബായ പരാനന്‍സിനെതിരെ മികച്ച മത്സരം തന്നെ ഷാംറോക്ക് റോവേഴ്‌സ് കാഴ്ചവച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യം മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്. ഗോളവസരങ്ങള്‍ എല്ലാം തലനാരിഴയ്ക്ക് പാഴായിപ്പോയി. മൂന്ന് ഷോട്ടുകള്‍ ബാറില്‍ തട്ടി തെറിച്ചു. ആദ്യപകുതിയില്‍ ഷാംറോക്കിന്റെ തുടരെയുള്ള ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ പരാനന്‍സ് ആത്മവിശ്വാസം വീണ്ടെടുത്താണ് രണ്ടാം പകുതിയില്‍ കളിക്കാനെത്തിയത്. അതിന്റെ ഫലം കാണുകയും ചെയ്തു. ഗോള്‍പോസ്റ്റിനു 20 വാര അകലെ നിന്ന് യാഗോ സില്‍വ തൊടുത്ത ലോംഗ് റേഞ്ചര്‍ കൃത്യമായി വലയില്‍ പറന്നിറങ്ങുകയായിരുന്നു.

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നാണ് വിക്ടര്‍ ഫ്രെയികാസ് നല്‍കിയ പാസില്‍ നിന്ന് യാഗോ സില്‍വ തൊടുത്തത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഡിനിപ്രോ വാട്ട്‌ഫോര്‍ഡ് എഫ്‌സിയെ നേരിടും. ഇതിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പരാനന്‍സ് നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News