ഷവറിനു താഴെ കുളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ വരുത്തുന്ന നാലു പിഴവുകള്‍

ഷവറിനു കീഴെ കുളിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മിക്കവരും ഷവറിനു കീഴിലായിരിക്കും കുളിക്കുന്നതും. പക്ഷേ, ഷവറില്‍ കുളിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞു കൊണ്ടു ചെയ്യുന്ന എന്നാല്‍, അറിയാത്ത ചില പിഴവുകളുണ്ട്. അതാകട്ടെ ചര്‍മത്തിന് വലിയ രീതിയിലുള്ള തകരാര്‍ സംഭവിക്കാന്‍ ഇടവരുത്തുകയും ചെയ്യും. അവ എന്തെല്ലാമാണെന്ന് അറിയാമോ?
1. മുഖം കഴുകുക

ഷവറില്‍ മുഖം കഴുകുക എന്നത് വളരെ എളുപ്പമായതിനാല്‍ മിക്കവരും അത് ചെയ്യുന്നവരായിരിക്കും. ഒരു സിങ്കില്‍ കുനിഞ്ഞു നിന്ന് മുഖത്തേക്ക് വെള്ളം തെറിപ്പിക്കാന്‍ നോക്കി പരാജയപ്പെടുന്നവരും ഈ മാര്‍ഗം തന്നെ പരീക്ഷിക്കും. എന്നാല്‍, ഇത് ചര്‍മത്തിന് കേടാണെന്ന് എത്ര പേര്‍ക്ക് അറിയാം.? ഒന്നുകില്‍ തണുത്ത വെള്ളത്തിലോ അല്ലെങ്കില്‍ ഇളംചൂടുള്ള വെള്ളത്തിലോ ആണ് മുഖം കഴുകേണ്ടത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖത്തേക്ക് രക്തയോട്ടം വര്‍ധിപ്പിക്കുകയും മുഖചര്‍മം കൂടുതല്‍ തിളങ്ങുകയും ചെയ്യും.

2. പരിസ്ഥിതിയെ കുറിച്ച് ആത്മസംതൃപ്തിയുള്ളവരാകുന്നു

ഷവര്‍ ഉപയോഗിക്കുന്നവര്‍ തങ്ങള്‍ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്നു എന്നോര്‍ത്ത് ആത്മസംതൃപ്തരാകാറുണ്ട്. എന്നാല്‍, ഇതിന്റെ വാസ്തവം എന്തെന്നാല്‍, ഒരു നിശ്ചിത സമയം മാത്രം ഷവര്‍ ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തില്‍ കുറച്ചു വെള്ളം ഉപയോഗിക്കുന്നത്. അതായത് ചുരുങ്ങിയത് 11 മിനുട്ട് എങ്കിലും ഷവറിനു താഴെ നില്‍ക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കുളിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. അഞ്ച് മിനുട്ട് മാത്രം ഷവര്‍ ഉപയോഗിക്കുമ്പോള്‍ പോലും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.

3. എന്നും കുളിക്കുക

എന്നും ഷവറിനു ചുവട്ടില്‍ കുളിച്ചാല്‍ മാത്രം വൃത്തിയാകുകയുള്ളു എന്ന ഒരു മിഥ്യാധാരണ ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാല്‍, അങ്ങനല്ല. ഈ ചിന്താഗതി സോപ്പു കമ്പനികളുടെ പ്രചാരണ തന്ത്രം മാത്രമാണ്. ചര്‍മത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മിക്ക ബാക്ടീരിയകളും ചര്‍മത്തിന് ദോഷമുണ്ടാക്കുന്ന വസ്തുക്കളെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നുണ്ട്. ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഇത് ചില ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും കാരണമാകും.

4. ചകിരിയുടെ ഉപയോഗം

ചകിരിയുടെ ഉപയോഗമാണ് മറ്റൊന്ന്. ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ചകിരി ഉപയോഗിക്കുന്നത് ബാക്ടീരിയകള്‍ വളരുന്നതിന് കാരണമാകുന്നുണ്ട്. ചകിരിയുടെ വൃത്തിയും ഒരു പ്രധാന ഘടകമാകുന്നുണ്ട്. ചികിരിയുടെ വൃത്തിയില്ലായ്മ അണ്ഡാശയ രോഗത്തിനും ത്വക് രോഗത്തിനും കാരണമാകും. അതുകൊണ്ട് ചകിരി എന്നും വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News