ഫ്രീഡം 251 ആര്‍ക്കും ബുക്ക് ചെയ്യാനായില്ല; കുത്തിയിരുന്നവരെ നിരാശപ്പെടുത്തി കമ്പനിയുടെ സെര്‍വര്‍ തകര്‍ന്നു; 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കുമെന്ന് കമ്പനി

ഫോണ്‍ ബുക്കു ചെയ്യാന്‍ കയറിയവരുടെ ലോഡ് താങ്ങാന്‍ കഴിയാതെ ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ കമ്പനിയുടെ വെബ്‌സൈറ്റ് തകര്‍ന്നു. 251 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ വെബ്‌സൈറ്റിലൂടെ അവസരം എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സെര്‍വര്‍ തകര്‍ന്നത്. വെബ്‌സൈറ്റ് തകര്‍ന്നതോടെ ഫോണിനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് കമ്പനി നിര്‍ത്തിവച്ചു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കമ്പനി സൈറ്റിലെ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഇന്നു രാവിലെ 6 മണിക്കാണ് കമ്പനി വെബ്‌സൈറ്റിലൂടെ ബുക്കിംഗ് ആരംഭിച്ചത്. 21-ാം തിയ്യതി രാത്രി 8 മണി വരെ ബുക്ക് ചെയ്യാം എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സെക്കന്‍ഡില്‍ 6 ലക്ഷം പേര്‍ സൈറ്റില്‍ കയറിയതോടെ ലോഡ് താങ്ങാനാകാതെ സൈറ്റ് തകരുകയായിരുന്നു. ഇക്കാര്യം അറിയിച്ച് കമ്പനി നല്‍കിയ സന്ദേശം ഇങ്ങനെ. ‘മാന്യ ഉപഭോക്താക്കളെ, നിങ്ങളുടെ വലിയ സഹകരണത്തിനും അനുഗ്രഹത്തിനും നന്ദിയുണ്ട്. വലിയ ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭീമമായ ടസഹകരണത്തിന്റെ ഭാഗമായി സെക്കന്‍ഡില്‍ ആറു ലക്ഷം പേരായിരുന്നു സൈറ്റിലെ സന്ദര്‍ശകര്‍. സെര്‍വര്‍ ഓവര്‍ലോഡ് ആയതിനാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതല്ല’.

റിംഗിംഗ് ബെല്‍സ് എന്ന കമ്പനി പുറത്തിറക്കുന്ന ഫ്രീഡം 251 സ്മാര്‍ട്‌ഫോണിന് 4 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസ് ആണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ ഫോണിന് കരുത്തു പകരുന്നു. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ടാകും. 32 ജിബി വരെ സ്‌റ്റോറേജ് എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കുകയുമാകാം. 3.2 മെഗാപിക്‌സല്‍ പിന്‍കാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയും ഫോണിനുണ്ട്. 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ അവശ്യ കണക്ടിവിറ്റികള്‍ എല്ലാം ഫോണിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News