സച്ചിന്റെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍; ഏറ്റവുമധികം വില്‍പനയുള്ള ആത്മകഥ

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേ ലിംക റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ഏറ്റവുമധികം വില്‍പനയുള്ള ആത്മകഥാ പുസ്തകം എന്ന വിഭാഗത്തിലാണ് പ്ലേയിംഗ് ഇറ്റ് മൈ വേ ഇടംപിടിച്ചത്. 2014 നവംബര്‍ ആറിന് പുറത്തിറങ്ങിയ പുസ്തകം ഇരുവിഭാഗങ്ങളിലുമായി സകല വില്‍പന റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഹാച്ചെറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം 1,50,289 കോപ്പികളാണ് വിറ്റഴിഞ്ഞത്.

പ്ലേയിംഗ് ഇറ്റ് മൈ വേ ആദ്യദിവസം തന്നെ പ്രീഓര്‍ഡറില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലോകോത്തര കൃതികളായ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫേര്‍ണോ, വാള്‍ട്ടര്‍ ഇസാക്‌സണിന്റെ സ്റ്റീവ് ജോബ്‌സ്, ജെകെ റൗളിംഗിന്റെ കാഷ്വല്‍ വേക്കന്‍സി എന്നീ പുസ്തകങ്ങളുടെ എല്ലാം പ്രീഓര്‍ഡര്‍ റെക്കോര്‍ഡ് പ്ലേയിംഗ് ഇറ്റ് മൈ വേ ആദ്യദിനം തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here