ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്; ലക്ഷ്യം സൈബര്‍ ആക്രമണം അടക്കം; വിവരം പുറത്തുവിട്ടത് രഹസ്യാന്വേഷണ ഏജന്‍സി

സിയോള്‍: ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ ഉത്തര കൊറിയ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണ കൊറിയയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ന് രഹസ്യയോഗം ചേര്‍ന്നിരുന്നു. ഈ രഹസ്യ യോഗത്തില്‍ പങ്കെടുത്ത സെനുരി പാര്‍ട്ടി പ്രതിനിധിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍, ഇതുസംബന്ധിച്ച് യോഗത്തില്‍ ഏതെല്ലാം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണത്തിനു ശേഷം ഇരു കൊറിയന്‍ രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ആശങ്ക ഏറി വരുകയാണ്.

ഉത്തര കൊറിയന്‍ രാഷ്ട്രകത്തലവന്‍ കിം ജോംഗ് ഉന്‍ ആക്രമണത്തിന് ഉത്തരവിട്ടതായി കിമ്മിന്റെ ചാരസംഘടനകള്‍ വ്യക്തമാക്കിയതായാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരവ് നടപ്പിലാക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചതായും രഹസ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. സൈബര്‍ ആക്രമണവും മറ്റു രീതിയിലുള്ള ആക്രമണം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുമ്പും ഉത്തര കൊറിയ ദക്ഷിണ കൊറിയക്കു മേല്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ ഇതുസംബന്ധിച്ച് യാതൊരു തരത്തിലുള്ള ഉറപ്പും ലഭ്യമായിട്ടില്ല.

ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോന്‍ഗിയാംഗ് വിമതര്‍ക്കെതിരെയും കൂറുമാറിയവര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആയിരിക്കും ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണ കൊറിയയുടെ ആകാശത്ത് നാലു അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നതിനു തൊട്ടുപിന്നാലെയാണ് യുദ്ധത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്. അത്യാധുനികു യുദ്ധവിമാനമായ എഫ് 22 വിമാനങ്ങളാണ് ദക്ഷിണ കൊറിയക്കു മുകളില്‍ പരീക്ഷണ പറക്കല്‍ സംഘടിപ്പിച്ചത്. എന്നാല്‍, ഇവ ഒസാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് പോലും റഡാറുകള്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News